ലോകത്തിലെ ഏറ്റവും വലിയ യുദ്ധോപകരണ നിർമ്മാതാവാകാൻ ലക്ഷ്യമിടുകയാണ്  മൾട്ടിനാഷണൽ കമ്പനിയായ കല്യാണി ഗ്രൂപ്പ്. പ്രതിദിനം ഒരു തോക്കു വീതം നിർമ്മിക്കാനുള്ള ശേഷി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാക്കുക എന്നതാണ് പുനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ ലക്ഷ്യം.  ഇതിനായുള്ള മൂലധനനിക്ഷേപം നടത്തിയതായും ഇനി നിർമ്മാണത്തിന്റെ അളവ് കൂട്ടിയാൽ മതിയെന്നും കല്യാണി ഗ്രൂപ്പ് ചെയർമാൻ ബാബ കല്യാണി പറഞ്ഞു. നിലവിൽ ആറു തോക്കുകളാണ് ഒരു മാസത്തിൽ നിർമ്മിക്കുന്നത്. വിവിധ ടെക്നോളജി പാർട്ണർമാരുമായി സഹകരണത്തിനും കല്യാണി ഗ്രൂപ്പ് ശ്രമം തുടങ്ങി. ഭാവിയിൽ രാജ്യത്തെ സായുധ സേനയ്ക്ക് ഭാരം കുറഞ്ഞ തോക്കുകൾ ആവശ്യമായി വരുമെന്നും അതിന് മറ്റാർക്കും ഇല്ലാത്ത ടെക്നോളജി കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആധുനിക തോക്കുകളും മൈൻ പ്രൊട്ടക്ടഡ് വാഹനങ്ങളും നിർമ്മിക്കുന്നതിനായി ഇസ്രായേലിന്റെ ELBIT സിസ്റ്റംസുമായി സംയുക്തസംരംഭത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കല്യാണി ഗ്രൂപ്പ്. കൂടാതെ, എയർ ഡിഫെൻസ് സൊല്യൂഷനിൽ സ്വീഡനിലെ SAAB-മായും ഗ്രൂപ്പ് കരാറിലേർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സായുധ സേനയിലേക്കുള്ള സേവനങ്ങൾ വർദ്ധിപ്പിച്ച് പ്രതിരോധത്തിൽ സുപ്രധാന പങ്കു വഹിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.  പ്രതിരോധമേഖലയിലെ സർക്കാർ ഫണ്ടുകൾ നേടാനുളള ശ്രമവും നടത്തുന്നുണ്ട്.

Kalyani Group to set up world’s largest artillery manufacturing facility in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version