ആഡംബര EV സെ​ഗ്മെന്റിൽ Cadillac അവതരിപ്പിക്കുന്നു Celestiq | Cadillac's custom-made Celestiq EV
ആഡംബര EV സെ​ഗ്മെന്റിൽ Cadillac അവതരിപ്പിക്കുന്നു Celestiq | Cadillac’s custom-made Celestiq EV

ഇലക്ട്രിക് മൊബിലിറ്റിയിൽ ആഡംബര സെഗ്മെന്റിൽ വിപണി പിടിക്കാൻ തങ്ങളുടെ ഏറ്റവും നൂതനമായ മോഡലുമായി എത്തിയിരിക്കുകയാണ് ജനറൽ മോട്ടോഴ്സ്. Cadillac ബ്രാൻഡിലെ ഏറ്റവും പുതിയ ലൈനപ്പാണ് Celestiq. 300,000 ഡോളറിലധികമാണ് Celestiq ന് വില.

  • വാഹനത്തിന് 600 HP ശേഷിയും 868Nm ടോർക്കും നൽകുന്ന ഡ്യുവൽ മോട്ടോറുകളാണുളളത്.
  • 111kWh കപ്പാസിറ്റിയുള്ള GM-ന്റെ Ultium ബാറ്ററി പായ്ക്കാണ് Celestiq നൽകുന്നത്.
  • ഫുൾ ചാർജിൽ 483 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. സെലെസ്റ്റിക്ക് 0-97kmph എത്താനുളള സമയം 3.8 സെക്കൻഡാണ് പ്രതീക്ഷിക്കുന്നത്.
  • വലിയ ക്ലോസ്-അപ്പ് ഗ്രില്ലും വെർട്ടിക്കൽ ഹെഡ്‌ലൈറ്റുകളും എൽ-ആകൃതിയിലുള്ള റാപ്-എറൗണ്ട് ടെയിൽലൈറ്റുകളുമായി കാഡിലാക്കിന്റെ സിഗ്‌നേച്ചർ സ്റ്റൈലിന്റെ മികച്ച വശങ്ങൾ സെലെസ്‌റ്റിക്കിൽ കാണാം.

നീളമേറിയ മെലിഞ്ഞ ബോഡിയും മികച്ച റിയർ എൻഡ് സ്‌റ്റൈലിങ്ങുമുളള സെലസ്റ്റികിന് bespoke customization ഓപ്ഷനും കാഡിലാക് നൽകുന്നു. ഉപഭോക്താവിന് അപ്ഹോൾസ്റ്ററിക്കും ട്രിമ്മിംഗിനുമുള്ള സാമഗ്രികളുടെ വൈവിധ്യമാർന്ന കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു.
പവർ-ഓപ്പണിംഗ് ഡോറുകളിലൂടെ കാഡിലാക്ക് സെലെസ്റ്റിക്കിലേക്ക് പ്രവേശിക്കാം.

അകത്ത്, നാല് ഇൻഡിപെൻഡന്റ് സീറ്റുകളും പനോരമിക് ഗ്ലാസ് റൂഫും ഉള്ള സെലസ്റ്റിക്കിന്റെ ക്യാബിൻ മിനിമലിസ്റ്റാണ്.

ഫുൾ വിഡ്ത്ത് 55 ഇഞ്ച് ഫ്ലോട്ടിംഗ് ഡിസ്‌പ്ലേ ഉള്ള ഒരു മികച്ച, ഫ്ലാറ്റ് ഡാഷ്‌ബോർഡാണുളളത്.

11 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് സെന്റർ കൺസോൾ. പിന്നിലെ യാത്രക്കാർക്ക് 12.6 ഇഞ്ച് സ്ക്രീനുകൾ ലഭിക്കും.

സ്റ്റാൻഡേർഡ് ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് സംവിധാനം, ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് മോഡിനൊപ്പം, സ്റ്റാൻഡേർഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും സെലസ്റ്റിക്കിനുണ്ട്. ‌ലാമിനേറ്റഡ് ഗ്ലാസ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, 38-സ്പീക്കർ എകെജി സ്റ്റുഡിയോ റഫറൻസ് സൗണ്ട് സിസ്റ്റം, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ.

2023 ഡിസംബറിൽ മിഷിഗണിലെ GM-ന്റെ ഗ്ലോബൽ ടെക്‌നിക്കൽ സെന്ററിൽ Celestiq നിർമ്മാണം തുടങ്ങും. വടക്കേ അമേരിക്കൻ, യൂറോപ്യൻ വിപണികൾക്ക് പ്രഥമ പരിഗണന ലഭിക്കും, പിന്നീട്, മറ്റ് വിദേശ വിപണികളിലും EV പുറത്തിറക്കാനാണ് ജനറൽ മോട്ടോഴ്സിന്റെ പദ്ധതി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version