ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ Ather Energy 400 കോടി രൂപയുടെ ഫണ്ടിംഗ് നേടി. ഹെറാൾഡ് സ്‌ക്വയർ വെഞ്ചേഴ്‌സും നിലവിലുള്ള നിക്ഷേപകരായ Caladium ഇൻവെസ്റ്റ്‌മെന്റും ചേർന്നാണ് പുതിയ നിക്ഷേപ റൗണ്ടിൽ 400.6 കോടി രൂപ ($50 million) സമാഹരിച്ചത്. സെപ്റ്റംബറിൽ കമ്പനി InnoVen Capital India ഫണ്ടിൽ നിന്ന് 50 കോടി രൂപ കടമായി വാങ്ങിയിരുന്നു. നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ നിന്നും ഹീറോ മോട്ടോകോർപ് നിക്ഷേപകരിൽ നിന്നും 128 മില്യൺ ഡോളർ സമാഹരിക്കുന്നതായി Ather Energy മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ട് ശേഖരണത്തിലൂടെ കമ്പനിയുടെ മൂല്യം ഏകദേശം 1 ബില്യൺ ഡോളറായി ഉയർന്നു. തരുൺ മേത്തയും സ്വപ്‌നിൽ ജെയിനും ചേർന്ന് 2013ലാണ് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ കമ്പനിയായ Ather Energy Pvt. Ltd സ്ഥാപിച്ചത്. അഥറിന്റെ ഏറ്റവും പോപ്പുലറായ മോഡലാണ് 450x. ഈ വർഷം സെപ്റ്റംബർ 7,435 ഇലക്ട്രിക് സ്കൂട്ടറുകളാണ് രാജ്യത്ത് കമ്പനി വിറ്റത്. 2021 സെപ്റ്റംബറിലെ സെയിൽ 2,139 യൂണിറ്റുകളായിരുന്നു. വർഷം തോറും 247% വർദ്ധനവാണ് സ്കൂട്ടർ വില്പനയിൽ ഉണ്ടാകുന്നത്. ഉടൻ തന്നെ പബ്ലിക് ഓഫറിങ്ങിലേക്ക് കടക്കുന്നതിനായി കമ്പനി ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുമായി ചർച്ചയിലാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 38 എക്സ്പീരിയൻസ് സെന്ററുകളുള്ള 32 സിറ്റികളിൽ കമ്പനിക്ക് ശക്തമായ റീട്ടെയിൽ സെയിൽ ശൃംഖലയുണ്ട്. 2023-ഓടെ 100 നഗരങ്ങളിലായി 150 സെന്ററുകൾ വ്യാപിപ്പിക്കാനാണ് ഇവി നിർമ്മാതാവ് ലക്ഷ്യമിടുന്നത്.

Electric Scooter maker Ather Energy raises $50 million. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version