വിക്ഷേപണത്തിൽ ചരിത്രനേട്ടവുമായി ISRO. GSLV LVM -3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 36 OneWeb ഉപഗ്രഹങ്ങൾ ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. വൺവെബ് വികസിപ്പിച്ച 36 ബ്രോഡ്ബാൻഡ്ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്ൽസെന്ററിൽ നിന്ന് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിളിന്റെ (GSLV Mk-III) പുനർരൂപകൽപ്പന ചെയ്തലോഞ്ച് വെഹിക്കിൾ മാർക്ക്-III യിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ISRO ആദ്യമായാണ് ഇത്രയും വലിയൊരുവാണിജ്യവിക്ഷേപണം നടത്തുന്നത്. 10 ടൺ പേലോഡ് കപ്പാസിറ്റി ഉളള GSLV LVM 3 ന് 6 ടൺ ഭാരമാണ്വഹിച്ചത്. ഇന്ത്യയിൽ ഇത്രയും ഭാരമുളള ഉപഗ്രഹവിക്ഷേപണം ഇതാദ്യമായാണ്. സാറ്റലൈറ്റ് ഇന്റർനെറ്റ്നൽകുന്ന വൻപദ്ധതിയാണ് ബ്രിട്ടീഷ് കമ്പനിയായ വൺവെബ്ബ് നടപ്പാക്കുന്നത്. OneWeb Ltd, NSIL-ന്റെ യുകെആസ്ഥാനമായുള്ള ഉപഭോക്താവാണ്. ഇത് സർക്കാരുകൾക്കും ബിസിനസുകൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിനൽകുന്നു. വിക്ഷേപണത്തിനായി വൺവെബ് 1000 കോടി രൂപയിലധികം വിലമതിക്കുന്ന ഒരു കരാർതയ്യാറാക്കിയിരുന്നു. വൺവെബ് പേലോഡ് വഹിക്കുന്ന മറ്റൊരു GSLV വിക്ഷേപണം 2023 ജനുവരിയിൽപ്രതീക്ഷിക്കുന്നു.