ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ഋഷി സുനക് ചരിത്രം രചിക്കുമ്പോൾ, സ്വപ്രയത്നം കൊണ്ട് സമ്പത്തും അധികാരവും നേടിയ ഒരു ചെറുപ്പക്കാരന്റെ മറ്റൊരു ലക്ഷ്യം കൂടി യാഥാർത്ഥ്യമാകുകയാണ്.

  • 700 മില്യൺ പൗണ്ടിലധികം ആസ്തിയുള്ള റിഷി സുനക്കിനും ഭാര്യ അക്ഷതയ്ക്കും  യോർക്ക്ഷെയറിൽ ഒരു കൊട്ടാരത്തിന് പുറമെ, സെൻട്രൽ ലണ്ടനിലെ കെൻസിംഗ്ടണിലും ആസ്തിയുണ്ട്.
  • ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.93% ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ആസ്തി മൂല്യം.
  • ബ്രിട്ടിഷ് ധനികരിൽ 222 സ്ഥാനമാണ് ഋഷി സുനകിനും ഭാര്യയ്ക്കും.

അതായത്, സമ്പത്ത് നേടി, അധികാരത്തിലേക്ക് നടക്കുകയാണ് ആ മനുഷ്യൻ, നാം കണ്ട് പരിചയിച്ചപോലെ അധികാരം വെച്ച് സമ്പത്ത് നേടുകയല്ല, അത് വെച്ച് സ്വന്തക്കാരെ അധികാരത്തിൽ തിരുകികയറ്റുകയുമല്ല..

ആഡംബരം ആവശ്യത്തിന് അനുഭവിച്ചവരാണ്, അധികാരം ദുർവിനിയോഗം ചെയ്യേണ്ട ആവശ്യം അതുകൊണ്ട്തന്നെ ഉണ്ടാവുകയുമില്ല.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാകും ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിൽ ഋഷി സുനക്കിന്റെ മുൻതൂക്കം. കുതിച്ചുയരുന്ന എനർജി താരിഫുകളും ഭക്ഷ്യവിലയും കാരണം പണപ്പെരുപ്പം 10 ശതമാനത്തിലേറെയാണ്.

  1. യൂറോപ്പിലെ ആരോഗ്യ പ്രതിസന്ധികളും യുദ്ധവും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നു.
  2. യൂറോപ്പിലെ ആരോഗ്യ പ്രതിസന്ധികളും യുദ്ധവും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നു. യുക്രെയ്‌നിന് സൈനിക സഹായം നൽകുന്നതിൽ നിന്ന് പിന്മാറ്റമുണ്ടാകാൻ സാധ്യതയില്ല.
  3. 2.6 ബില്യൺ ഡോളർ ആണ് ഈ വർഷം ബ്രിട്ടൻ യുക്രൈന് നൽകിയ സഹായം. വിദേശനയത്തിൽ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്കുള്ള നമ്പർ വൺ ഭീഷണി എന്നാണ് ഋഷി സുനക് വിശേഷിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
  4. അതേസമയം യുകെയിലെ നിരവധി ബ്ലൂ കോളർ ജോലികൾ നികത്താൻ കൂടുതൽ വിസ അനുവദിക്കുന്ന കാര്യത്തിൽ തന്റെ നിലപാട് എന്തായിരിക്കുമെന്ന് ഋഷി സുനക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഋഷി സുനക്കിന്റെ പൂർവികർ പഞ്ചാബിൽ നിന്നു ബ്രിട്ടനിലേക്ക് എത്തിയവപാണ്. 1960-കളിലാണ് സുനകിന്റെ പൂർവികർ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത്. ഫാർമസിസ്റ്റായ ഉഷ സുനകിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ഡോക്ടറായ യശ് വീർ  സുനകിന്റെയും മകനായി യുകെയിലെ സതാംപ്ടണിലാണ് 1980 മെയ് 12 ന് റിഷി സുനക് ജനിച്ചത്.

Winchester കോളേജിൽ പഠിച്ച റിഷി സുനക് 2001-ൽ ഓക്‌സ്‌ഫോർഡിലെ ലിങ്കൺ കോളേജിൽ നിന്നും പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിൽ പഠനം പൂർത്തിയാക്കി. 2006-ൽ സ്റ്റാൻഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫുൾബ്രൈറ്റ് സ്‌കോളറായി എംബിഎയും ചെയ്തു.

  • 2001 നും 2004 നും ഇടയിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്‌സിൽ അനലിസ്റ്റായി  ‍‍‍ഋഷി സുനക് ജോലി ചെയ്തു. ഹെഡ്ജ് ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനമായ ദി ചിൽഡ്രൻസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്, 2006-ൽ കമ്പനിയുടെ പാർ്ടണറായി. 2010-ൽ Theleme പാർട്‌ണേഴ്‌സിൽ ചേർന്നു.
  • 2014-ൽ 33ആം വയസ്സിലാണ് കൺസർവേറ്റിവ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2015ൽ യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്ന് പാർലമെന്റ് അംഗമായി റിഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് Theresa May മന്ത്രിസഭയിൽ ഭവനകാര്യമന്ത്രിയായും ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും ഋഷി സുനക് പയറ്റി തെളിഞ്ഞു.
  • കുടുംബവുമൊത്ത് ബംഗളുരുവിൽ സന്ദർശനം നടത്താനും സമയം കണ്ടെത്താറുണ്ട്.  ഇൻഫോസിസ് സഹസ്ഥാപകൻ N R നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയെ സ്റ്റാൻഫോഡിലെ പഠനകാലത്താണ് കണ്ടുമുട്ടുന്നത്. ദമ്പതികൾക്ക് അനുഷ്‌ക, കൃഷ്ണ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version