20 കോടി രൂപ മുതൽമുടക്കിൽ നാലാം നിർമ്മാണ യൂണിറ്റ് തുറന്ന് റെഡി-ടു-കുക്ക് ഫുഡ് ബ്രാൻഡായ ID Fresh. ഹരിയാനയിലെ പൽവാലിലുള്ള ഹിന്ദ് ടെർമിനലിലാണ് 15,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ ഉൽപ്പാദന കേന്ദ്രം. പുതിയ യൂണിറ്റിലൂടെ,
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഡെൽഹി എൻസിആർ മേഖലയിലെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, ഹരിയാനയിലെ ഉൽപ്പാദന കേന്ദ്രം ചില്ലറ വിൽപ്പനക്കാർക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്ലാന്റിൽ നിന്ന് 15 ടൺ ഇഡ്ഡലിയും, ദോശ മാവും ഉത്പാദിപ്പിക്കും. ഇതോടൊപ്പം പ്രതിദിനം നാല് ടൺ ഗോതമ്പ് പരാട്ട ഉൽപ്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഡൽഹി എൻസിആർ മേഖല കേന്ദ്രീകരിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഡോർസ്റ്റെപ്പ് ഡെലിവറികളോടൊപ്പം തന്നെ
ബ്രാൻഡ് അതിന്റെ ഓഫ്ലൈൻ വിതരണവും തുടരും. നിലവിൽ ഇന്ത്യ, യുഎഇ, യുഎസ് തുടങ്ങി 45ഓളം നഗരങ്ങളിലായി 30,000ത്തിലധികം റീട്ടെയിൽ സ്റ്റോറുകളാണ് ഐഡി ഫ്രഷിനുള്ളത്. ഈ വർഷമാദ്യം നടന്ന സീരിസ് D ഫണ്ടിംഗിൽ ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ID Fresh 507 കോടി രൂപ സമാഹരിച്ചിരുന്നു.
ID Fresh, a ready-to-cook food brand, opened its fourth manufacturing unit with an investment of Rs 20 crore. The new 15,000 square feet manufacturing facility is located at Hind Terminal in Palwal, Haryana.