ടാറ്റ സ്റ്റാർബക്സ് ഇന്ത്യയിൽ ആദ്യ റിസർവ് സ്റ്റോർ തുറന്നു. നിലവിൽ ഇന്ത്യയിലെ 36 നഗരങ്ങളിലായി 300 സ്റ്റോറുകളാണ് സ്റ്റാർബക്സിനുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷം 50 സ്റ്റോറുകളും, ഈ വർഷം ഇതുവരെ 14 നഗരങ്ങളിലായി 32 സ്റ്റോറുകളുമാണ് കമ്പനി തുറന്നത്. സ്റ്റാർബക്സ് ബ്രാൻഡിന്റെ കോഫി അനുഭവം വർദ്ധിപ്പിക്കുകയാണ് റിസർവ് സ്റ്റോർ വഴി ലക്ഷ്യമിടുന്നതെന്ന് സ്റ്റാർബക്സ് അറിയിച്ചു.
പ്രീമിയം ഓഫറായതിനാൽ പുതിയ സ്റ്റോറിൽ ഉൽപ്പന്നങ്ങൾക്ക് വില കൂടുതലായിരിക്കുമെന്നും കമ്പനി അറിയിച്ചു. ടാറ്റയുടെയും, സ്റ്റാർബക്സ് കോഫിയുടെയും സംയുക്ത സംരംഭമാണ് ടാറ്റ സ്റ്റാർബക്സ്. 34,000ഓളം സ്റ്റോറുകളിലൂടെ 1971 മുതൽ മികച്ച കോഫി അനുഭവം ലഭ്യമാക്കുന്ന
കമ്പനിയായ സ്റ്റാർബക്സ്, 3,800ലധികം ജീവനക്കാരും, 3,30,000ത്തിലധികം ഉപഭോക്താക്കളുമുണ്ട്.
Tata As Indian consumers move up to more sophisticated varieties of the beverage, Starbucks Private Limited on Tuesday announced the opening of its more upscale coffee format Starbucks Reserve in Mumbai’s Fort area. The action is a “testimony”, the local branch of the American coffee chain stated in a statement to Starbucks’ long-term commitment to improve the coffee experience in one of the brand’s key growth markets globally.