സിനിമാതാരം ദുൽഖർ സൽമാന്റെ നിക്ഷേപത്തോടെയുള്ള ഇലക്ട്രിക്ക് വാഹന കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് അൾട്രാവയലറ്റ് F77 വിപണിയിലെത്തുന്നു. ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരികാനും അൾട്രാവയലറ്റ് ലക്ഷ്യമിടുന്നുണ്ട്. കമ്പനിയിൽ മൂലധന നിക്ഷേപമുണ്ടെന്ന് ദുൽഖർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇ–ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബർ 24 ഓടെ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. മെഡിക്കൽ ടെക്, എഡ്ടെക് സ്ഥാപനങ്ങളിലും നടൻ മുൻപ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ ആറ് സ്റ്റാർട്ടപ്പുകളിലാണ് DQ വിന് നിക്ഷേപങ്ങളുള്ളത്.
Dulquer Salman-funded Ultraviolette to launch its first e-bike