ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി വർധിപ്പിക്കുന്നു. ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് പോലുള്ള ഗൂഗിൾ അക്കൗണ്ടുകളിൽ നിലവിൽ ലഭ്യമായ 15 GB സ്റ്റോറേജ് സ്പേസ്, 1000 GB ആയി ഉയർത്തുമെന്ന് കമ്പനി അറിയിച്ചു. സംവിധാനം നിലവിൽ വരുമ്പോൾ, എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ആകും. സംരംഭകർ, ഉദ്യോഗസ്ഥർ തുടങ്ങിയ പതിവ് ഉപയോക്താക്കൾക്ക് പുതിയ സ്റ്റോറേജ് അപ്ഗ്രേഡ് സൗജന്യമായി ലഭിക്കും. ജി-മെയിലിനും ഡ്രൈവിനും പ്രത്യേകമായാണ് സ്റ്റോറേജ് ലഭിക്കുക. Malware, spam, Ransomware തുടങ്ങിയവയെ ചെറുക്കുന്ന സെക്യൂരിറ്റി ഫീച്ചറുകളുമായാണ് ഗൂഗിൾ ഡ്രൈവ് വരുന്നത്. ഒരേ സമയം പല വ്യക്തികൾക്ക് മെർജ് ടാഗ് ഉപയോഗിച്ച് മെയിൽ അയക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനവും പുതിയ അപ്ഡേറ്റിൽ വരുന്നുണ്ട്. ഈ സംവിധാനത്തിലൂടെ മെയിൽ സ്വീകരിക്കുന്ന വ്യക്തികൾക്ക്, അവർക്ക് മാത്രമായി തയാറാക്കിയ ഇ-മെയിൽ എന്ന പ്രതീതി ലഭിക്കും. Multi-send ഇ-മെയിലുകളിൽ കാണുന്ന അൺസബ്സ്ക്രൈബ് ലിങ്ക് ഉപയോഗിച്ച് ഭാവിയിൽ മെയിലുകൾ ലഭിക്കുന്നതിൽ നിന്നും ഒഴിവാകാനും സ്വീകർത്താക്കൾക്ക് സാധിക്കും. പ്രീമിയം മീറ്റ്, ഗൂഗിൾ ഡോക്സിലെ ഇ-സിഗ്നേച്ചറുകൾ, അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗ്, ജി-മെയിലിലെ ഫ്ലെക്സിബിൾ ലേഔട്ടുകൾ തുടങ്ങിയ കൂടുതൽ ഫീച്ചറുകളും വർക്സ്പേസിന്റെ അപ്ഡേഷനിൽ ചേർക്കുമെന്ന് കമ്പനി അറിയിച്ചു.
Google Workspace Individual storage to raise from 15GB to 1TB.