ഇന്ത്യയിലെ സ്പേസ് എക്കോസിസ്റ്റത്തെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. 2025ഓടെ 1 ലക്ഷം കോടി രൂപയായി ഇന്ത്യയുടെ സ്പേസ് എക്കോണമി വളരുന്നു എന്നായിരുന്നു ആ റിപ്പോർട്ട്.
“Developing the Space Ecosystem in India” എന്ന ആ റിപ്പോർട്ട് വരുമ്പോൾ, 36 broadband സാറ്റലൈറ്റുകളുമായി 600 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് കുതിക്കാനുള്ള അവസാന തയ്യാറെടുപ്പിലായിരുന്നു, ISROയുടെ ബാഹൂബലി എന്ന് പേര്കേട്ട ഭീമൻ റോക്കറ്റ്, LVM3-M2.
ഒറ്റ റോക്കറ്റിൽ 36 broadband സാറ്റലൈറ്റുകളുടെ വിക്ഷേപണം എന്നതിന് തന്ത്രപരമായി വലിയ പ്രാധാന്യം വരുന്നത് ആ വിക്ഷേപണത്തിന്റെ പ്രിസിഷൻ കൊണ്ടാണ്. റോക്കറ്റിന്റെ ലിഫ്റ്റ്ഓഫ് മുതൽ അവസാന സാറ്റലൈറ്റിന്റെ ഡിപ്ലോയ്മനെ്റ് വരെ എടുത്തത് 5500 സെക്കന്റ്. സാറ്റലൈറ്റ് വിക്ഷേപണത്തിന് ISROയുമായി കരാറുണ്ടാക്കിയ കമ്പനിയുടെ ആവശ്യപ്രകാരം ഓരോ ഉപഗ്രഹങ്ങളും 137 മീറ്റർ അകലത്തിലാണ് സ്ഥാപിച്ചത്.
വിക്ഷേപിക്കുന്നസമയത്ത് പരസ്പരം കൂട്ടിമുട്ടാതെ, മറ്റ് പിഴവുകൾ സംഭവിക്കാതെ 36 ഉപഗ്രഹങ്ങളും വിന്യസിച്ച് കഴിയുമ്പോൾ അമേരിക്കയിലേയും യൂറോപ്പിലേയും സ്പേസ് കമ്പനികൾ താൽപര്യപൂർവ്വം ഇന്ത്യയെ നോക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്.
ISRO ലോകരാജ്യങ്ങൾക്ക് ഒപ്പമോ അതിന് അപ്പുറമോ മത്സരിക്കുന്നത്, ആഭ്യന്ത സാങ്കേതിക വിദ്യയിൽ കെട്ടിപ്പടുത്ത അത്യാധുനിക ഇൻഫ്രാസ്ട്രക്ചറിലും അതിലൂടെ നേടിയ സ്വയം പര്യാപ്തതയിലുമാണ്.
മാത്രമല്ല, ലോകത്തിന് ഇന്ന് വേണ്ട സ്പേസ് സർവ്വീസുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ, അതിന് യോജിക്കുന്ന സർവ്വീസുകൾ ഇവയും ഇന്ത്യയെ ലോകത്തെ സ്പേസ് മാർക്കറ്റിന്റെ ശ്രദ്ധ നേടാൻ പര്യാപ്തമാക്കുന്നു. ഏണസ്റ്റ് ആന്റ് യംഗിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ അടിവരയിടുന്നു, അതും LVM3യുടെ ചരിത്രപരമായ ലോഞ്ചിന് മുന്നേ തന്നെ.
ഈ വിക്ഷേപണ വിജയത്തിന്റെ ഇമ്മീഡിയറ്റ് റിസൾട്ട് എന്നത്, ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ് വർക്ക് ആയ വൺവെബ്, ഐഎസ്ആർഒക്ക് മുന്നിലേക്ക് കോൺട്രാക്റ്റുമായി എത്തുന്നു എന്നതാണ്. SpaceXന്റെ Falcon 9 റോക്കറ്റുപയോഗിച്ച് 144 സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ വൺവെബ് ധാരണയെത്തിയിരിക്കുകയാണ്. ഐഎസ്ആർഒയുടെ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ വൺവെബിന്റെ ഒരു സ്റ്റേറ്റ്മെന്റ് ശ്രദ്ധയാകർഷിക്കുന്നു. അത് ഇങ്ങനെയാണ്- ഇന്ത്യൻ പ്രധാനമ്ന്ത്രി നരേന്ദ്രമോഡി മറ്റേത് ലോകനേതാക്കളേക്കാളും ടെക്നേളജി ഗ്രഹിക്കുന്ന വ്യക്തിയാണ്. സാങ്കിക വിദ്യയെ ഭാവിയിലേക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാം. ഇന്ത്യയിൽ ഹൈസ്പീഡ് കണക്റ്റിവിറ്റി സുഗമമാക്കാൻ വൺവെബ് പ്രതിജ്ഞാബദ്ധമാണ്. ഹെവി ലോഞ്ച് വെഹിക്കിളുകളുടെ വ്യാവസായികമായ ഉപയോഗത്തിൽ ഇന്ത്യയെ പ്രധാന പങ്കാളിയയി കാണാൻ വൺവെബ് ആഗ്രഹിക്കുന്നു.
ലോകത്തെ ശക്തമായ വിക്ഷേപണത്തറയും വിക്ഷേപണ വാഹനവും തങ്ങളുടേതായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇലോൺമസ്ക്കിന് നേർ എതിരാളിയായി ഐഎസ്ആർഒ അവരോധിക്കപ്പെടുകയാണ്.