ഇലക്‌ട്രിക് മൊബിലിറ്റിക്കായുള്ള വിപണി സന്നദ്ധതയിൽ ആഗോളതലത്തിൽ യുഎഇ എട്ടാം സ്ഥാനത്ത്. ഗ്ലോബൽ ഇലക്ട്രിക്ക് മൊബിലിറ്റി റെഡിനെസ്സ് ഇൻഡക്സ് എന്ന പഠനത്തിലാണ് കണ്ടെത്തൽ. 2022നും 2028നും ഇടയിൽ ഇലക്ട്രിക് വാഹന വിപണി 30 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്‌സിലൂടെ, ഇ-മൊബിലിറ്റിയുടെ മുഴുവൻ വ്യാപ്തിയും, സാധ്യതകളും മനസ്സിലാക്കാൻ പൊതുജനങ്ങളെ സഹായിക്കാനും, ഇ-മൊബിലിറ്റി വിപണികളിലൂടെ ഓട്ടോമോട്ടീവ് ഓർഗനൈസേഷനുകളെ പിന്തുണയ്ക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റർനാഷണൽ മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ Arthur D. Little വ്യക്തമാക്കി. 2030ഓടെ 42,000 ഇവികൾ നിരത്തുകളിലെത്തിക്കാനും, 2050-ഓടെ കാർബൺ ന്യൂട്രൽ ലക്ഷ്യം കൈവരിക്കാനും യുഎഇ ലക്ഷ്യമിടുന്നു. ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി 2015ൽ ദുബായിലെ ഇവി ഗ്രീൻ ചാർജർ സംരംഭം ആരംഭിച്ചിരുന്നു. 325ഓളം ഇവി ചാർജിംഗ് സ്റ്റേഷനുകളാണ് നിലവിൽ യുഎഇയിലുള്ളത്.

UAE ranks 8th globally in market readiness for electric mobility. The findings are in a study called the Global Electric Mobility Readiness Index. The electric vehicle market is estimated to grow at a CAGR of 30 percent between 2022 and 2028.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version