രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് (B2B) പ്ലാറ്റ്ഫോമായ Udaan ഏകദേശം ആയിരം കോടി രൂപ (120 മില്യൺ ഡോളർ) സമാഹരിച്ചു. ലൈഫ്സ്റ്റൈൽ, ഇലക്ട്രോണിക്സ്, ഹോം & കിച്ചൺ, പഴങ്ങൾ, പച്ചക്കറികൾ, FMCG, ഫാർമ, കളിപ്പാട്ടങ്ങൾ, പൊതു ചരക്കുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് ഉഡാൻ പ്രവർത്തിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള ഷെയർഹോൾഡർമാരും ബോണ്ട് ഹോൾഡർമാരുമാണ് നിക്ഷേപം നടത്തിയതെന്ന് ഉഡാൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദിത്യ പാണ്ഡെ പറഞ്ഞു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൊതുവിപണിയിൽ ലിസ്റ്റിംഗ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2023 മെയ് മാസത്തിൽ IPO നടത്തുമെന്നായിരുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്. കൺവെർട്ടിബിൾ നോട്ടുകളിലൂടെയും കടത്തിലൂടെയും 2,800 ലധികം രൂപയാണ് കഴിഞ്ഞ നാല് ക്വാർട്ടറുകളിലായി ഉഡാൻ സമാഹരിച്ചത്. കൺവേർട്ടിബിൾ നോട്ട് എന്നത് സാധാരണയായി കമ്പനികൾ പ്രീ-ഐപിഒ ഘട്ടത്തിൽ ഉപയോഗിക്കുന്ന ഹ്രസ്വകാല കടമാണ്, ഇത് ഐപിഒയിൽ ഇക്വിറ്റിയായി മാറുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ മറ്റൊരു ഫണ്ടും കമ്പനി പ്രതീക്ഷിക്കുന്നു. ലാസ്റ് സ്റ്റേജ് സ്റ്റാർട്ടപ്പുകൾ ഫണ്ട് സ്വരൂപിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സമയത്തുള്ള ഈ സമാഹരണം കമ്പനിയുടെ ബിസിനസ് മോഡലിലുള്ള നിക്ഷേപകരുടെ വിശ്വാസമാണെന്ന് ആദിത്യ പാണ്ഡെ പറഞ്ഞു. Microsoft, Lightspeed Venture Partners, M&G Prudential, Kaiser Permanente, Nomura, TOR, Arena Investors, Samena Capital, Ishana Capital തുടങ്ങിയവരാണ് കമ്പനിയുടെ മുഖ്യ നിക്ഷേപകർ. രാജ്യത്തെ 11,00-ലധികം നഗരങ്ങളിലായി 3 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെയും 30,000 വിൽപ്പനക്കാരുടെയും ശൃംഖലയാണ് ഇപ്പോൾ ഉഡാനുള്ളത്. പ്ലാറ്റ്ഫോമിൽ 3 ദശലക്ഷത്തിലധികം റീട്ടെയിലർമാർ, കിരാന ഷോപ്പുകൾ, കർഷകർ എന്നിവർ പ്രതിമാസം 5 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തുന്നു.
Udaan raises $120 million through convertible notes