ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി കോർപ്പറേഷൻ രാജ്യത്തെ സാമ്പത്തിക സേവനങ്ങൾ അവസാനിപ്പിച്ചു.
ആരംഭിച്ച് നാല് വർഷമാകുമ്പോഴാണ് Mi ഫിനാൻഷ്യൽ സേവനങ്ങൾ കമ്പനി അടച്ചു പൂട്ടിയത്
രാജ്യത്തെ ഒരു ലക്ഷം കോടിയുടെ പേയ്മെന്റ് വിപണിയിൽ നിന്നുമാണ് ഷവോമി പിൻവാങ്ങിയത്. ഷവോമിയുടെ പേയ്മെന്റ്, ലെൻഡിംഗ് ആപ്പുകളായ Mi പേയും Mi ക്രെഡിറ്റ് ആപ്പുകളും കമ്പനിയുടെ സ്വന്തം ആപ്പ് സ്റ്റോറിൽ നിന്നും ലോക്കൽ ആപ്പ് സ്റ്റോറുകളിൽ നിന്നും പിൻവലിച്ചു.
നികുതി വെട്ടിപ്പിനെ തുടർന്ന് അടുത്തിടെ കമ്പനിയുടെ 5,500 കോടിയോളം വരുന്ന ആസ്തികൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ പരിശോധന നടത്തുന്ന സമയത്താണ് ഷവോമിയുടെ ഫിനാൻഷ്യൽ സർവിസുകൾ രാജ്യത്ത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ചൈനയ്ക്ക് പുറത്ത് ഷവോമിയുടെ ബിസിനസുകൾക്ക് ശക്തമായ വിപണിയാണ് ഇന്ത്യ.
ഈ അവസരത്തിൽ സാമ്പത്തിക സേവനങ്ങൾ നിർത്തുന്നത് ഷവോമി ഇന്ത്യക്ക് ഒരു വലിയ തിരിച്ചടിയാകും. കേന്ദ്രഏജൻസികൾ നിരീക്ഷണം തുടരുമ്പോൾ ഫിനാൻഷ്യൽ സർവീസ് നിറുത്താനുളള തീരുമാനത്തിന് പിന്നിലെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല