Legacy എന്ന പേരിൽ ഇന്ത്യൻ നിർമ്മിത വിസ്കിയുമായി Bacardi. കമ്പനിയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വിസ്കിയാണിത്. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂന്ന് വലിപ്പങ്ങളിലായി ഇറങ്ങുന്ന ലെഗസിയുടെ ആദ്യഘട്ട വിതരണം. പിന്നീട് കർണാടക, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും സാന്നിധ്യം വിപുലീകരിക്കും. ഇന്ത്യയിൽ പ്രധാനമായും വൈറ്റ് റം വേരിയന്റുകൾക്ക് പേരുകേട്ട ബക്കാർഡി, Dewar’s & William Lawsons എന്ന പേരിൽ രണ്ട് സ്കോച്ച്, വിസ്കി ബ്രാൻഡുകൾ ഇന്ത്യയിൽ നിലവിൽ വിപണനം നടത്തുന്നുണ്ട്.
നാല് വർഷം മുൻപാണ് കമ്പനിയുടെ വിസ്കി പോർട്ട്ഫോളിയോ ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ ബക്കാർഡിയുടെ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വിസ്കിയാണ് Legacy. നിലവിൽ Diageo, Pernod Ricard എന്നീ കമ്പനികൾ ആധിപത്യം പുലർത്തുന്ന വിപണിയിൽ ഇന്ത്യൻ നിർമ്മിത വിസ്കിയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത ഇന്ത്യൻ ധാന്യങ്ങൾ ഉപയോഗിച്ചാണ് Legacy തയ്യാറാക്കിയിരിക്കുന്നതെന്നും, ഇന്ത്യൻ, സ്കോട്ടിഷ് മാൾട്ടുകൾ ഇന്ത്യൻ ധാന്യങ്ങളുമായി സംയോജിപ്പിച്ചുള്ള മിശ്രിതമാണ് ഇതെന്നും കമ്പനി അറിയിച്ചു. ആഗോളതലത്തിൽ അതിവേഗം വളരുന്ന ലഹരിപാനീയ വിപണികളിലൊന്നാണ് ഇന്ത്യ. 2020-നും 2023-നും ഇടയിൽ ലഹരിപാനീയങ്ങളുടെ വിപണിവിഹിതം 6.8 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്. മികച്ച പത്ത് ആഗോള വിസ്കി ബ്രാൻഡുകളിൽ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമുണ്ട്.
Bacardi with an Indian-made whiskey called ‘Legacy’. It is the company’s first Indian-made whiskey. The first phase of distribution of the ‘Legacy’, which comes in three sizes, is in Maharashtra, Telangana and Uttar Pradesh. Later the presence will be expanded to other Indian states like Karnataka, Delhi, Punjab, Odisha, West Bengal and Rajasthan.