2022 ഒക്ടോബർ മാസമാദ്യം 2,500 ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ സൃഷ്ടിച്ച വിവാദങ്ങൾ അടങ്ങും മുൻപേ, 60 നഗരങ്ങളിലെ ഓഫീസുകൾ അടച്ചു പൂട്ടാൻ Byju’s . ഗുജറാത്തിലും, ഉത്തർപ്രദേശിലും ഇതിനോടകം തന്നെ ബാക്കെൻഡ് ഓപ്പറേഷൻസ് അവസാനിപ്പിച്ച Byju’s, ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് അതത് സംസ്ഥാനങ്ങളിലോ, കമ്പനിയുടെ സമീപത്തുള്ള ഏതെങ്കിലും ഓഫീസിലേക്കോ മാറാനാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈജൂസിന്റെ പല ഓഫീസുകളും അടച്ചുപൂട്ടിയതിനെ തുടർന്ന്, ഈ നഗരങ്ങളിലുടനീളം ഇതുവരെ 100-ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കമ്പനിയുടെ ലാഭം വർധിപ്പിക്കാൻ, ഇൻസൈഡ് സെയിൽസ് മോഡലിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുകയാണ് Byju’s. വിൽപ്പനക്കാർ ക്ലയന്റുകളെ നേരിട്ട് കാണുന്നതിന് പകരം, വെർച്വലായോ, ഫോൺ വഴിയോ അവരുമായി സംവദിക്കുന്ന സെയിൽസ് മോഡലാണിത്. ബൈജൂസിന്റെ ട്യൂഷൻ സെന്ററുകളും, ആകാശ് കോച്ചിംഗ് സെന്ററുകളുമെല്ലാം സെയിൽസ് ടച്ച് പോയിന്റുകളായി പ്രവർത്തിക്കും. കേരളത്തിൽ തിരുവനന്തപുരത്തുള്ള ബൈജൂസിന്റെ ഓഫീസ് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഗുജറാത്തിൽ സൂറത്ത്, വഡോദര, ഭാവ്നഗർ എന്നിവിടങ്ങളിലും Byju’s പ്രവർത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരെ അഹമ്മദാബാദ് ഓഫീസിലേക്ക് മാറ്റി. 2025-ഓടെ 10.4 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എഡ് ടെക്ക് വിപണിയിൽ ആധിപത്യം നേടാൻ ബൈജൂസിനോടൊപ്പം തന്നെ Unacademy, Vedantu അടക്കമുള്ള എഡ് ടെക് പ്ലാറ്റ്ഫോമുകളും മത്സരിക്കുകയാണ്.
Byju’s plans to close offices in 60 cities in early October 2022, ahead of a controversial mass layoff of 2,500 employees. Byju’s is gearing up to move to an inside sales model to boost profits. This is a sales model where salespeople interact with clients virtually or over the phone, rather than face-to-face.