സ്ട്രച്ച് V ക്ലാസ് വിഭാഗത്തിൽ വ്യത്യസ്ത മോഡലുകളുമായി ജർമ്മൻ ഓട്ടോമൊബൈൽ സപ്ലൈയറായ Klassen. Klassenന്റെ മെഴ്സിഡസ് ബെൻസ് സ്ട്രെച്ചബിൾ V ക്ലാസ് വാൻ, പ്രൈവറ്റ് ജെറ്റുകൾക്ക് സമാനമായ യാത്രാനുഭവം നൽകുന്നു. പ്രീമിയം വാഹനങ്ങളെ മോഡിഫിക്കേഷനിലൂടെ സ്ട്രെച്ച് ലിമോസിനുകളാക്കി മാറ്റിയെടുക്കുകയാണ് Klassen ചെയ്യുന്നത്. ഫ്ലാറ്റ് സ്ക്രീൻ മോണിറ്റർ, ബിൽറ്റ്-ഇൻ പ്ലേസ്റ്റേഷനോടു കൂടിയ മൾട്ടിമീഡിയ സിസ്റ്റം, ഓട്ടോമാറ്റിക് ഫോൾഡിംഗ് ടേബിളുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ഷാംപെയ്ൻ ഫ്ലൂട്ടുകൾ, കോഫി മേക്കർ, ഹ്യുമിഡോർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്. സാധാരണയായി ഇത്തരത്തിലുള്ള വാനുകൾ നിർമ്മിക്കാൻ 3 മുതൽ 4 മാസം വരെ സമയമെടുക്കുമെന്ന് Klassen വ്യക്തമാക്കുന്നു. ഉപയോക്താവിന്റെ ഓപ്ഷനുകൾക്കനുസരിച്ച് ഈ സമയം ഒരു വർഷം വരെ നീണ്ടേക്കാം. സ്ട്രെച്ച് Mercedes-Maybach സെഡാൻ, പ്രൊഡക്ഷൻ മോഡലിനേക്കാൾ 1 മീറ്ററിലധികം നീളമുള്ള ഒരു റേഞ്ച് റോവർ തുടങ്ങിയവ Klassen പോർട്ട്ഫോളിയോയിലുള്ള മറ്റു വാഹനങ്ങളാണ്. 1 മില്യൺ ഡോളറിലധികമാണ് ഇത്തരം സ്ട്രെച്ച് റേഞ്ച് റോവർ വാഹനങ്ങളുടെ വില. പ്രത്യേകം സജ്ജമാക്കുന്ന വോയിസ് കൺട്രോൾ സംവിധാനത്തിലൂടെ വാഹനത്തിനകത്തെ സൗകര്യങ്ങളെല്ലാം നിയന്ത്രിക്കാനാകും.
The German automobile supplier Klassen’s splendid stretch V-Class series.