ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ Alter-നെ Google ഏറ്റെടുത്തു. ഏകദേശം 828 കോടി ($100 മില്യൺ) രൂപയ്ക്കാണ് ഗൂഗിൾ സ്റ്റാർട്ടപ്പിനെ വാങ്ങിയത്. ഗെയിം കണ്ടെന്റ് മെച്ചപ്പെടുത്തുന്നതിനും ടിക് ടോക്കുമായുളള മത്സരത്തിൽ മേൽക്കൈ നേടുന്നതിനും ഗൂഗിൾ ലക്ഷ്യമിടുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും വെർച്വൽ ഐഡന്റിറ്റി അവതാറുകൾ സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Alter.
രണ്ടു മാസം മുൻപ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായെങ്കിലും കമ്പനി വിവരം പുറത്തു വിട്ടിരുന്നില്ല. പ്ലഗ് ആൻഡ് പ്ലേ സംവിധാനം വഴി ഗെയിം, ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിലേക്ക് അവതാർ ചേർക്കാൻ സഹായിക്കുന്ന Facemoji എന്ന പേരിലാണ് Alter പ്ലാറ്റ്ഫോം ആരംഭിച്ചത്. Play Ventures, Roosh Ventures, Twitter തുടങ്ങിയ നിക്ഷേപകർ സ്റ്റാർട്ടപ്പിൽ 24 കോടിയിലധികം ($3 million) രൂപ നിക്ഷേപിച്ചിരുന്നു. പിന്നീട് പ്ലാറ്റ്ഫോം Alter എന്ന പേരിൽ റീബ്രാൻഡ് ചെയ്തു. ഗൂഗിൾ ചാറ്റിൽ ഇഷ്ടാനുസൃതമായ ഇമോജികൾ ഉപയോഗിക്കാനുള്ള ഫീച്ചർ അടുത്തിടെയാണ് അവതരിപ്പിച്ചത്.
ചാറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള മികച്ച മാർഗമാണ് ഇമോജികൾ എന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ അറിയിച്ചു.
Google has acquired Alter, an artificial intelligence (AI) startup. Google bought the startup for around Rs 828 crore ($100 million). Google aims to improve game content and gain an upper hand in the competition with Tik Tok.