Elon Musk ട്വിറ്റർ ഏറ്റെടുത്തപ്പോൾ മുൻ Twitter കോ-ഫൗണ്ടർ Jack Dorsey പുതിയ സോഷ്യൽ മീഡിയ കമ്പനിയുമായി വരുന്നു.

ജാക്ക് ഡോർസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ Bluesky Social ബീറ്റ ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.

ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള Bluesky ഉടൻ ആരംഭിക്കുമെന്നും നിലവിൽ ബീറ്റാ ടെസ്റ്റിംഗ് തുടങ്ങിയതായും ഡോർസി വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ Bluesky Social 30,000 സൈൻ-അപ്പുകൾ നേടിയതായി കമ്പനി പ്രതിനിധികൾ പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ അൽഗോരിതങ്ങളുടെ നിയന്ത്രണം നൽകുന്ന AT Protocol ആണ് ബ്ലൂസ്കൈ സോഷ്യലിന്റെ ഹൈലൈറ്റ്. ക്രിയേറ്റർമാർക്കും ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും പരമാവധി സ്വാതന്ത്ര്യം നൽകുന്ന പ്ലാറ്റ്ഫോമെന്നാണ് വിശേഷണം. എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് സിഗ്നലിന് സമാനമായി ട്വിറ്ററിന് ഒരു “ഓപ്പൺ സോഴ്‌സ് പ്രോട്ടോക്കോൾ” ഉണ്ടായിരിക്കണമെന്ന് ജാക്ക് ഡോർസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2006 ലായിരുന്നു Jack Dorsey ട്വിറ്റർ സ്ഥാപിച്ചത്, ‌‌ 2021 നവംബറിലാണ് ഡോർസി സിഇഒ സ്ഥാനമൊഴിഞ്ഞത്.

Jack Dorsey plans to compete Musk’s Twitter with new app ‘BlueSky.’

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version