തകരാർ സംഭവിച്ച കാറുകൾ തിരികെ വിളിച്ച് Maruti Suzuki | Maruti Suzuki| | Maruti Vehicle Recall|
  • വിവിധ മോഡൽ കാറുകൾ തിരികെ വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ Maruti Suzuki.
  • WagonR, Celerio, Ignis തുടങ്ങിയ മോഡലുകളാണ് തകരാറുകളെ തുടർന്ന് കമ്പനി തിരിച്ചുവിളിച്ചത്.
  • റിയർ ബ്രേക്ക് അസംബ്ലി പിൻ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കാറുകൾ തിരിച്ചു വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
  • ഈ വർഷം ഓഗസ്റ്റ് 3നും സെപ്റ്റംബർ 1നും ഇടയിൽ നിർമിച്ച മോഡലുകളിലാണ് തകരാർ കണ്ടെത്തിയത്.
  • ഈ കാലയളവിൽ വാഹനങ്ങൾ വാങ്ങിയ ഉപയോക്താക്കളെ കമ്പനി പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടും.
  • പ്രശ്നം കണ്ടെത്തുന്ന വാഹനങ്ങളുടെ തകരാർ സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
  • ബ്രേക്കിംഗിൽ പിഴവുകൾ, അനാവശ്യ ശബ്ദം തുടങ്ങിയ പ്രശ്‌നങ്ങളാണ് മാരുതി കണ്ടെത്തിയിട്ടുള്ളത്.
  • പിഴവ് ദീർഘകാലാടിസ്ഥാനത്തിൽ ബ്രേക്ക് പെർഫോമൻസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നു കമ്പനി അധികൃതർ അറിയിച്ചു.
  • ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണു പരിശോധനകൾക്കായി വാഹനങ്ങൾ തിരികെ വിളിക്കുന്നത്.
  • മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ വാഹനങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ട്.

Maruti Suzuki recalls Wagon R, Celerio, Ignis cars for possible defect

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version