ഇന്ത്യയിലേക്കുളള എണ്ണ വിതരണത്തിൽ സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്ന് റഷ്യ.
ഒക്ടോബറിൽ റഷ്യ ഇന്ത്യയ്ക്ക് പ്രതിദിനം 946,000 ബാരൽ ക്രൂഡ് വിതരണം ചെയ്തു. ഇത് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 22% ആണ്. എനർജി കാർഗോ ട്രാക്കർ Vortexa റിപ്പോർട്ട് പ്രകാരം ഇറാഖ് 20.5%, സൗദി അറേബ്യ 16% എന്നീ രാജ്യങ്ങളെ റഷ്യ പിന്നിലാക്കി. സെപ്റ്റംബറിനെ അപേക്ഷിച്ച്, ഒക്ടോബറിൽ മൊത്തത്തിലുള്ള ക്രൂഡ് ഇറക്കുമതി 5% വർദ്ധിച്ചു.
റഷ്യയിൽ നിന്നുളള ഇറക്കുമതി 8% വർധിച്ചു.
കടൽ വഴിയുള്ള റഷ്യൻ ക്രൂഡും ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്തു. യൂറോപ്യൻ യൂണിയൻ ഇറക്കുമതി ചെയ്തതിനെക്കാൾ 34ശതമാനം ഉയർന്ന വിഹിതമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 106,000 ബാരൽ ഫ്യുവൽ ഓയിൽ ഇറക്കുമതി ചെയ്തു. ഇതും ഉയർന്ന നിരക്കാണ്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 24 വരെ റഷ്യയുടെ എണ്ണ വാങ്ങലുകൾക്കായി ഇന്ത്യ 509 മില്യൺ യൂറോ അടച്ചു. ഇന്ത്യൻ വിപണിയിലെ റഷ്യയുടെ എണ്ണ വിഹിതം വർദ്ധിക്കാൻ കാരണമായത് ഫെബ്രുവരിയിലെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ്. റഷ്യയുടെ എണ്ണ വാങ്ങൽ ഇന്ത്യ തുടർന്നപ്പോൾ സൗദിയിൽ നിന്നുള്ള കയറ്റുമതി വെട്ടിക്കുറച്ചു.
റിയാദും ന്യൂഡൽഹിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇതെന്നതാണ് ശ്രദ്ധേയം.
According to the energy cargo tracker Vortexa, Russia has surpassed the historically dominating suppliers Saudi Arabia and Iraq to become India’s top oil supplier. The largest recorded monthly crude supply from Russia to India was 946,000 barrels per day in October. It supplied 22% of India’s total oil imports, surpassing Saudi Arabia’s 16% and Iraq’s 20.5%.