ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് Reliance Retail.

കമ്പനിയുടെ പുതിയ athleisure ബ്രാൻഡായ Xlerateന്റെ ബ്രാൻഡ് അംബാസിഡറായാണ് നിയമനം.

699 രൂപ മുതൽ ആരംഭിക്കുന്ന ഓഫറുകളോടെ സ്പോർട്സ് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ Xlerate ലക്ഷ്യമിടുന്നു. സ്‌പോർട്‌സ് ഷൂസ്, അത്‌ലറ്റിക്, ലൈഫ്‌സ്‌റ്റൈൽ ഫൂട്ട് വെയറുകൾ, ട്രാക്ക് പാന്റ്‌സ്, ടീ-ഷർട്ടുകൾ തുടങ്ങി വിപുലമായ ഉൽപ്പന്ന പോർട്ട്ഫോളി യോയാണ് Xlerateനുള്ളത്.

റിലയൻസ് റീട്ടെയിലിന്റെ B2B വാണിജ്യ പ്ലാറ്റ്ഫോമായ AJIO ബിസിനസ്സിലാണ് പുതിയ ബ്രാൻഡായ Xlerate ലോഞ്ച് ചെയ്തത്. 5,000-ലധികം ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുടെ വിപുലമായ ശേഖരം AJIO വാഗ്ദാനം ചെയ്യുന്നു. ജനറൽ സ്‌പോർട്‌സ് സ്റ്റോറുകൾ, ഫാഷൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏത് റീട്ടെയ്‌ലർക്കും AJIOയിലൂടെ Xlerate ഉൽപ്പന്നങ്ങൾക്കായി ഓർഡർ നൽകാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

Reliance Retail has appointed Indian cricketer Hardik Pandya as its brand ambassador. She has been appointed as the brand ambassador for Xlerate, the company’s new athleisure brand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version