ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ META ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ചു. 2019 ജനുവരിയിലാണ് അജിത് മോഹൻ ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ചേർന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ വാട്ട്സ്ആപ്പും ഇൻസ്റ്റാഗ്രാമും ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ചേർത്തു. അജിത് മോഹൻ ഫേസ്ബുക്കിന്റെ എതിരാളികളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. സ്നാപ്പിന്റെ ഏഷ്യാ പസഫിക് മേഖലയുടെ പ്രസിഡന്റായി ഫെബ്രുവരിയിൽ കമ്പനിയിൽ ചേരുമെന്ന് PTI റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെയും ചൈനയുടെയും ഉൾപ്പെടെയുള്ള പ്രാദേശിക സെയിൽസ് ടീമുകൾ അജിത് മോഹന് കീഴിലാകും പ്രവർത്തിക്കുക.
കഴിഞ്ഞ നാല് വർഷമായി, ഇന്ത്യയിലെ മെറ്റയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും സ്കെയിൽ ചെയ്യുന്നതിലും അജിത് മോഹൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, മെറ്റയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ (Nicola Mendelsohn) പ്രസ്താവനയിൽ പറഞ്ഞു. മനീഷ് ചോപ്ര ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ താല്ക്കാലിക ചുമതല വഹിക്കുമെന്ന് മെറ്റ അറിയിച്ചു.
മെറ്റയ്ക്ക് മുമ്പ്, സ്റ്റാർ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഡിസ്നി ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത് മോഹൻ നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാർ എന്ന പേരിൽ ഒരു സ്ട്രീമിംഗ് സേവനം വികസിപ്പിക്കാൻ അജിത്തിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു. പ്രാദേശിക സിനിമകളിലും സീരീസുകളിലും സ്പോർട്സ് സ്ട്രീമിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച ഹോട്ട്സ്റ്റാറിന്റെ ഉള്ളടക്കം മാറ്റുന്നതിൽ ഉദയ് ശങ്കറിനൊപ്പം അജിത് മോഹൻ മികച്ച പ്രവർത്തനം നടത്തി.
India head Ajit Mohan quits Meta, joins Snap as President APAC business. Meta has appointed Manish Chopra as the interim head of India’s operations.