വടവള്ളിയിൽ മസാലയുടെ മണം
തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വടവള്ളിയിൽ ചെന്നാൽ തന്നം മസാലയുടെ പ്രൊഡക്ഷൻ യൂണിറ്റ് കാണാം. പാലക്കാടുകാരിയായ സന്ധ്യ സന്തോഷും 7 സ്ത്രീകളും ചേർന്ന് നടത്തുന്ന ഒരു കുഞ്ഞു സംരംഭം. പ്രിസർവേറ്റീവുകളോ, കൃത്രിമ നിറങ്ങളോ ചേർക്കാത്ത ശുദ്ധമായ സാമ്പാർ പൊടിയും, ചിക്കൻ മസാലയും, മീറ്റ് മസാലയും തന്നത്തിൽ നിന്ന് ലഭിക്കും.
കുക്കിംഗ് അറിയുന്നവരും, അറിയാത്തവരും, പഠിച്ചു തുടങ്ങിയവരുമെല്ലാം ഉണ്ടാക്കുന്ന കറികൾക്ക് തന്നം മസാല ചേർത്താൽ ഒരേ സ്വാദ്!
തക്കാളിയും, ഉള്ളിയും, മറ്റു പച്ചക്കറികളും വഴറ്റി, ഇത്തിരി തന്നം മസാലയും കൂടിയിട്ടാൽ രുചിയേറിയ സാമ്പാറും, ചിക്കൻ കറിയുമൊക്കെ റെഡിയാക്കാം. വീടുകളിലുണ്ടാക്കുന്ന അതേ രീതിയിൽ, തികച്ചും പരമ്പരാഗതമായ രീതിയിലാണ് തന്നം മസാലകൾ നിർമ്മിക്കുന്നത്.
സാമ്പാർ പൊടി നൂറു ഗ്രാമിന് 41 രൂപയാണ് വില. ചിക്കൻ മസാല 46, മീറ്റ് മസാല 46 എന്നിങ്ങനെയാണ് വില വരുന്നത്.
സ്വയം നിർമ്മിക്കുന്ന മസാലയുടെ പ്രത്യേകത എന്ത്? സന്ധ്യ പറയുന്നത് കേൾക്കാം
വിൽക്കും മുമ്പ് ആദ്യം സ്വയം രുചിക്കും
മസാല നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളിൽ ഭൂരിഭാഗവും കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു. അങ്ങനെ ലഭിക്കാത്ത അസംസ്കൃത വസ്തുക്കൾ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നു. പക്ഷേ അവിടെയും അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ചുറ പ്പിക്കാൻ പ്രത്യേക ക്വാളിറ്റി ചെക്കിംഗ് സംവിധാനമുണ്ട് തന്നത്തിന്. ഫ്രൈയിംഗ്, ക്ലീനിംഗ്, ബ്ലെൻഡിംഗ്, പായ്ക്കിംഗ് എന്നിങ്ങനെ യൂണിറ്റിൽ ഓരോരുത്തർക്കും ഓരോ ജോലിയുണ്ട്. ഓർഡറുകൾക്കനുസരിച്ചാണ് മസാലയുടെ നിർമ്മാണവും, വിതരണവും.
പാലക്കാട്ടുകാരിയുടെ സംരംഭ കഥ
2020 ജൂണിലാണ് സന്ധ്യ തന്നത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കുന്നത്. കുക്കിംഗിലുള്ള താൽപര്യം കൊണ്ടു മാത്രമല്ല, പുറമേ നിന്ന് വാങ്ങുന്ന മായം ചേർത്ത ഉൽപ്പന്നങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടുകൂടിയാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്നാണ് സന്ധ്യയുടെ സാക്ഷ്യം. കുട്ടികൾക്കടക്കം ധൈര്യമായി ഭക്ഷിക്കാനാകുന്ന കറിമസാലകൾ നിർമ്മിക്കുകയെന്നതായിരുന്നു ലക്ഷ്യം. കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു വളർന്ന സന്ധ്യ, ബികോം ബിരുദധാരിയാണ്.
18 വർഷത്തോളമായി കോയമ്പത്തൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. 9ാം ക്ലാസുകാരിയായ മകൾ സ്നേഹ, പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ സൂരജ്, ബിസിനസ്സുകാരനായ ഭർത്താവ് സന്തോഷ് എന്നിവർ സന്ധ്യയുടെ സംരംഭത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഭാവിയിൽ മട്ടൻ മസാല, ഫിഷ് മസാല, ഫിഷ് ഫ്രൈ മസാല, ചില്ലി ചിക്കൻ മസാല, രസം മസാല, മഞ്ഞൾപ്പൊടി, മുളക് പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലിറക്കണമെന്നാണ് സന്ധ്യയുടെ ആഗ്രഹം. നിലവിൽ തന്നം മസാല ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമല്ല. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ കൂടി തന്നം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
If you go to Vadavalli in Coimbatore, you can see the production unit of Tannam Masala. A small venture run by Sandhya Santhosh and 7 women. Pure sambar powder, chicken masala and meat masala with no added preservatives or artificial colors can be bought from Tannam.
Podcast: Play in new window | Download