- സ്വകാര്യ മേഖലയിൽ തൊഴിലില്ലായ്മാ ഇൻഷുറൻസ് പദ്ധതിയുമായി യുഎഇ
- വ്യക്തിപരമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കാണ് ആനുകൂല്യം ലഭ്യമാകുക.
- തൊഴിൽ നഷ്ടപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ ജീവനക്കാരന് ഇൻഷുറൻസ് ക്ലെയിം ചെയ്യാം.
- ഇൻഷുറൻസ് പദ്ധതിയെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- ആദ്യത്തേത് 16,000 ദിർഹവും, അതിൽ താഴെയും അടിസ്ഥാന ശമ്പളമുള്ളവർക്കുള്ളതാണ്.
- രണ്ടാമത്തെ വിഭാഗം അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവർക്കാണ്.
- കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
- 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പോളിസിയുടെ മൂല്യം VATന് വിധേയമാണ്.
- പദ്ധതി പ്രകാരം, ആദ്യ വിഭാഗത്തിന് പ്രതിമാസ നഷ്ടപരിഹാരം 10,000 ദിർഹത്തിനുള്ളിൽ ആയിരിക്കും.
- 20,000 ദിർഹത്തിനുള്ളിലായിരിക്കും രണ്ടാമത്തെ വിഭാഗത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം.
- തൊഴിൽ നഷ്ടപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ ജീവനക്കാരൻ രാജ്യം വിടുകയോ, പുതിയ ജോലിയിൽ ചേരുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹതയില്ല.
- ഇൻഷുറൻസ് സ്കീമിൽ 12 മാസത്തെ അംഗത്വമെങ്കിലുമുള്ളവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
- ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും രീതിയിൽ അച്ചടക്ക നടപടിയ്ക്ക് വിധേയമായി പിരിച്ചുവിടൽ നേരിട്ടവർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അർഹതയില്ല.
- ജോലി ചെയ്യുന്ന സ്ഥാപന ഉടമകൾ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, റിട്ടയർമെന്റ് പെൻഷൻ സ്വീകരിച്ച് പുതിയ ജോലിയിൽ ചേർന്ന് വിരമിച്ചവർ തുടങ്ങിയവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
UAE launches private sector unemployment insurance scheme. The scheme that provides cash compensation will begin in 2023. It will be for a period of three months. Employees can claim it in the event of job loss beyond their control