സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ മുന്നിലെത്തി കേരളം. 2020–21 വർഷത്തിലെ പെർഫോമിംഗ് ഗ്രേഡ് ഇൻഡക്സിൽ (PGI) കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. ജില്ലാതല സ്കൂൾ വിദ്യാഭ്യാസം വിലയിരുത്തുന്ന സൂചികയിൽ 1000-ൽ 928 സ്കോർ നേടിയാണ് മൂന്നു സംസ്ഥാനങ്ങളും മുന്നിലെത്തിയത്. ഈ 3 സംസ്ഥാനങ്ങളും ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ചണ്ഡീഗഢ് തുടങ്ങിയവയും ഈ സൂചികയിൽ ലെവൽ 2 നിലവാരത്തിലാണ്
ഉൾപ്പെടുന്നത്. ആയിരത്തിൽ 901-950 റേഞ്ചിലുള്ള സ്കോർ നേടുന്ന സംസ്ഥാനങ്ങളാണ് L-II അഥവാ ലെവൽ 2 നിലവാരത്തിലെത്തുന്നത്. ഉയർന്ന നിലവാരമായ ലെവൽ 1-ൽ എത്താൻ ഒരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ PGI 2020-21 സൂചികയാണ് ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം വിലയിരുത്തുന്നത്. പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് 2019–20 സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ സൂചിക അനുസരിച്ച്, ചണ്ഡീഗഢിന് 927, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് 903, ആന്ധ്രാപ്രാദേശിന് 902 എന്നീ സ്കോറുകളാണ് ലഭിച്ചത്. 669 സ്കോറുമായി അരുണാചൽ പ്രദേശ് ആണ് ഏറ്റവും പിന്നിൽ. PGI അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയുടേത്. നിലവിലെ സൂചിക പ്രകാരം 14.9 ലക്ഷത്തിലധികം സ്കൂളുകളും 95 ലക്ഷം പ്രൊഫസർമാരും വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 26.5 കോടി കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടുന്നുസ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പാണ് സൂചിക ആവിഷ്കരിച്ചത്.
Maharashtra, Kerala & Punjab jointly topped the 2020-21 Performing Grade Index.