വാഹനങ്ങളെ റഡാറിൽ നിരീക്ഷിക്കാനും റോഡ് ഗതാഗതം സുരക്ഷിതമാക്കാനും UAE, Radars use artificial intelligence to detect more than just speeding
പൊലീസുകാർ മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സജ്ജമാക്കിയ റഡാറും ഇനി ട്രാഫിക് നിയമങ്ങൾ നടപ്പാക്കാൻ രംഗത്തുണ്ടാകും. റോഡിലെ നിയമ ലംഘനങ്ങൾ പിടികൂടാൻ രാജ്യത്തെ ഹൈവേകളിലും റോഡുകളിലും പുതിയ റഡാറുകൾ ഈയടുത്താണ് UAE ഗവണ്മെന്റ് സ്ഥാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകളാണ് വിന്യസിച്ചിരിക്കുന്നത്.
റഡാർ തിരിച്ചറിയുന്ന എട്ട് ട്രാഫിക് ലംഘനങ്ങൾ ഏതൊക്കെയാണെന്നറിയാം…
1. അമിതവേഗത
റഡാറുകൾ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന ട്രാഫിക് കുറ്റകൃത്യങ്ങളിൽ ഒന്നാണ് അമിതവേഗത. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും വേഗതയുടെ ലിമിറ്റിനേക്കാൾ 20 കിലോമീറ്റർ കൂടുതലായാണ് റഡാറുകൾ സജ്ജീകരിച്ചിരിക്കുന്നത്. അതായത് മണിക്കൂറിൽ100 കിലോമീറ്റർ വേഗതയുള്ള റോഡിൽ, യാത്രക്കാരൻ 121kmph വേഗതയ്ക്ക് മുകളിൽ സഞ്ചരിച്ചാൽ, റഡാർ സ്പീഡ് വയലേഷൻ രേഖപ്പെടുത്തും. വേഗപരിധി കഴിഞ്ഞ് എത്ര ദൂരം സഞ്ചരിക്കുന്നു എന്നതനുസരിച്ച് മുന്നൂറ് മുതൽ മൂവായിരം ദിർഹം വരെ പിഴ ചുമത്താം.
2. കാലാവധി കഴിഞ്ഞ വാഹനങ്ങൾ
റെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങളും റഡാർ കണ്ടുപിടിക്കും. ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, expired ആയ റെജിസ്ട്രേഷനുള്ള വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കാം.
3. വാഹനങ്ങളുടെ ശബ്ദം
ചിലർ വേഗത കൂട്ടുന്നതിനായി വാഹനങ്ങൾ നിയമവിരുദ്ധമായി പരിഷ്കരിക്കാറുണ്ട്. അത്തരത്തിലുള്ള വാഹനങ്ങളിൽ നിന്നുമുണ്ടാകുന്ന പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക റഡാറുകളും UAEയിൽ ഉപയോഗിക്കുന്നുണ്ട്. ഒരേ റോഡിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ നോയിസ് ഉണ്ടാക്കുകയാണെങ്കിൽ, റഡാർ പോലീസിന് മുന്നറിയിപ്പ് നൽകും. 95 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയാണ് ചുമത്തുന്നത്.
4. ടെയിൽഗേറ്റിംഗ്
മുൻപിൽ പോകുന്ന വാഹനങ്ങളുടെ തൊട്ടുപിന്നിൽ ഡിസ്റ്റൻസ് ഇടാതെ വാഹനം ഓടിക്കുന്നത് കണ്ടെത്താനും റഡാറുകൾക്ക് സാധിക്കും. മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.
5. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ലംഘനം എന്നീ കുറ്റങ്ങൾ
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരേയും ബക്കിൾ ചെയ്യാത്തവരേയും കണ്ടെത്താൻ അബുദാബി പോലീസിന് ഓട്ടോമേറ്റഡ് സംവിധാനം നിലവിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ കഴിയും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹവും 4 ബ്ലാക്ക് പോയിന്റുമാണ് പിഴ. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
6. ട്രാഫിക് സിഗ്നൽ റഡാർ
സിഗ്നലുകളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾക്ക് ചുവപ്പ് ലൈറ്റ് മറികടക്കുകയും തെറ്റായ തിരിയുന്നതും നിരോധിത പ്രദേശങ്ങളിൽ നിന്ന് യു-ടേൺ എടുക്കുന്നതുമായ വാഹനങ്ങളെ കണ്ടെത്താനാകും. ചുവപ്പ് സിഗ്നൽ ലംഘിച്ചാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.
7. കാൽനടക്കാരുടെ ക്രോസിങ് ലംഘനം
കാൽനടക്കാർ റോഡ് ക്രോസ് ചെയ്യുമ്പോൾ വാഹനങ്ങൾ നിർത്തിയില്ലെങ്കിലും റഡാറിന്റെ കണ്ണിൽ കുരുങ്ങും. കാൽനടയാത്രക്കാർക്ക് വഴി നൽകാത്തതിന് വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാന് ശിക്ഷ ചുമത്തുന്നത്.
8. പെട്ടന്ന് പാത മാറുക
ട്രാഫിക് സിഗ്നലുകളിലും റോഡുകളിലും ലെയ്‌നുകൾ പെട്ടെന്ന് മാറുന്നത് കണ്ടെത്താനും ട്രാഫിക് അധികാരികൾ റഡാറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പെട്ടെന്ന് പാത മാറ്റുകയോ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ 400 ദിർഹമാണ് സർക്കാർ പിഴ ചുമത്തുന്നത്.
മോട്ടോറിസ്റ്റുകൾ ‘സ്റ്റോപ്പ്’ അടയാളങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ അബുദാബിയിലെ സ്കൂൾ ബസുകളിലും റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.
നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴയും 10 ട്രാഫിക് പോയിന്റുകളുമാണ് ചുമത്തുന്നത്.