സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാൻഡായ Ceer, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. സൗദിയിലും, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലുമുള്ള ഉപഭോക്താക്കൾക്കായി സെഡാനുകളും സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളും ഉൾപ്പെടെ രൂപകൽപ്പന ചെയ്യും. സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ആദ്യത്തെ സൗദി ഓട്ടോമോട്ടീവ് ബ്രാൻഡാണ് Ceer. കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും , കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കും നീക്കം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2034-ഓടെ സൗദി അറേബ്യയുടെ ജിഡിപിയിലേക്ക് 8 ബില്യൺ യുഎസ് ഡോളർ Ceer നേരിട്ട് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. പിഐഎഫും ഫോക്സ്കോണും ചേർന്നുള്ള സംയുക്ത സംരംഭമായ കമ്പനി, വാഹന വികസന പ്രക്രിയയിൽ ഉപയോഗിക്കുന്നതിന് ബിഎംഡബ്ല്യുവിന്റെ ഘടക സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകും. പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ( PIF), ഫോക്സ്കാൺ സംയുക്ത സംരംഭമായ കമ്പനി, ബിഎംഡബ്ല്യുവിലേതിന് സമാനമായ സാങ്കേതികവിദ്യയുപയോഗിക്കും. വാഹനങ്ങളുടെ ഇലക്ട്രിക്കൽ ആർക്കിടെക്ചർ ഫോക്സ്കോൺ വികസിപ്പിക്കും, അതിന്റെ ഫലമായി ഇൻഫോടെയ്ൻമെന്റ്, കണക്റ്റിവിറ്റി, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലേക്ക് നയിക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു പോർട്ട്ഫോളിയോ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യംവെയ്ക്കുന്നത്. 2025ഓടെ Ceer വാഹനങ്ങൾ വിപണിയിൽ ലഭ്യമാകും.
The first Saudi electric vehicle brand, Ceer, was introduced by Crown Prince Mohammed bin Salman of Saudi Arabia. According to the Saudi Press Agency, Ceer will develop, build, and sell a variety of vehicles, including sedans and sports utility vehicles, for customers in Saudi Arabia and the Middle East and North Africa.