ഖത്തറിൽ നടക്കാനിരിക്കുന്ന FIFA ലോകകപ്പിനെത്തുന്ന യാത്രക്കാരെ വരവേൽക്കാൻ വിപുലമായ ഗതാഗത സൗകര്യങ്ങളുമായി സൗദി അറേബ്യ (Saudi Arabia)
- വിവിധ സേവനങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര തുറമുഖങ്ങളിൽ ആധുനിക ഉപകരണങ്ങളും, ഉദ്യോഗസ്ഥരേയും സജ്ജീകരിച്ചു.
- ഹയ്യ കാർഡുകൾ (Hayya Cards) കൈവശമുള്ള യാത്രക്കാർക്ക്, സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് കര വഴിയോ, വിമാനമാർഗമോ യാത്ര ചെയ്യാം.
- നവംബർ 1നും ഡിസംബർ 23നുമിടയിൽ Hayya പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും സേവനം ലഭിക്കുന്നത്.
- ഖത്തർ ഐഡി കാർഡ് കൈവശമുള്ള പൗരന്മാർക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവുണ്ടാകുമെന്നാണ് സൂചന.
- യാത്ര സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രത്തിന്റെ ( Unified Security Operations Center) 911 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
- സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് Careem പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യാവുന്ന ടാക്സി സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്.
- യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ദോഹയിലേക്ക് റൈഡ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ, ഓരോ കാറിലും മൂന്ന് യാത്രക്കാർക്ക് സഞ്ചരിക്കാം.
- Doha International Airport, Hamad International Airport എന്നിവിടങ്ങളിൽ നിന്നും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് കരീം കാർ സർവ്വീസുകൾ ലഭ്യമാണ്.
- ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കേണ്ടവർക്കായി പ്രത്യേകം സിറ്റി-ടു-സിറ്റി റൈഡുകളുമുണ്ട്.
- 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് FIFA ലോകകപ്പ് നടക്കുന്നത്.
The Qatar World Cup is around the corner. Saudi Arabia’s international ports are ready to host visitors. They are equipped with personnel and modern technical devices. Hayya Card holders will be able to travel from Nov 1 to Dec 23 from Saudi Arabia and Qatar. The Hayya Passport can be registered on the Hayya Portal. Meanwhile, Careen Booking has launched a $266 taxi service from Saudi Arabia to Qatar.