T20 ലോകകപ്പ് ഫൈനലിൽ പോരാട്ടം ആരൊക്കെ തമ്മിലായാലും മലയാളികൾക്ക് അഭിമാനമായി ഒരു കോഴിക്കോട്ടുകാരിയും ആ വേദിയിൽ ഉണ്ടാകും.

T20 ലോകകപ്പ് ഫൈനലിൽ പാടാൻ മലയാളി ഗായിക Janaki Easwar /Janaki Easwar to Perform in the T20 Final

ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരന്റയും ദിവ്യയുടെയും മകളായ 13കാരി ജാനകി ഈശ്വർ. മെൽബണിലെ കലാശപ്പോരാട്ട വേദിയെ സംഗീത സാന്ദ്രമാക്കാനാണ് ജാനകി വേദിയിലെത്തുന്നത്. നവംബർ 13 ഞായറാഴ്ച്ചയാണ് T20 ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ ബാൻഡായ ഐസ്ഹൗസിന്റെ ഭാഗമായാണ് ജാനകി വേദിയിലെത്തുന്നത്. സിംബാബ്‌വെ വംശജനായ ഓസ്‌ട്രേലിയയിലെ ഗായകൻ താൻഡോ സിക്വിലയ്‌ക്കൊപ്പം ‘We Can Get Together’എന്ന ഗാനം ജാനകി അവതരിപ്പിക്കും.

റിയാലിറ്റി ഷോയിൽ തിളങ്ങി

‘ദ വോയ്‌സ് ഓഫ് ഓസ്‌ട്രേലിയ’ (The Voice Australia) എന്ന റിയാലിറ്റി ഷോയിലൂടെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായ ഗായികയാണ് ജാനകി. വോയ്‌സ് ഓഫ് ഓസ്‌ട്രേലിയ പത്താം സീസണിലായിരുന്നു ജാനകി പങ്കെടുത്തത്. ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. കർണാട്ടിക് രാഗമായ ഖമാസ് പാടി Keith Urban, Rita Ora,Jessica Mauboy എന്നിവരെ വിസ്മയിപ്പിച്ചാണ് ജാനകി ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഗാനങ്ങള്‍ ‌പാടുന്ന ജാനകി ചെറുപ്പത്തിൽ തന്നെ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. എട്ട് വയസുമുതല്‍ പാശ്ചാത്യസംഗീതം അഭ്യസിക്കുന്ന ഈ മിടുക്കി ഗിറ്റാര്‍, വയലിന്‍ തുടങ്ങിയവയും പരിശീലിച്ചിട്ടുണ്ട്. ‘ക്ലൗണ്‍'(Clown) എന്ന പേരില്‍ തന്റെ ആദ്യ സിംഗിൾസും അടുത്തിടെ പുറത്തിറക്കി. മലയാള,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഗാനങ്ങൾ ജാനകി ഈശ്വർ എന്ന യൂട്യൂബ് പേജിലൂടെയും പങ്കു വയ്ക്കാറുണ്ട്.

Malayali Janaki Eshwar to Perform in the T20 World Cup Final. 13-year-old Janaki Eshwar is on cloud nine. A Malayali who lives in Australia will perform in the T20 World Cup final. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version