ഫോൺ വെച്ച് ക്യുആർ കോഡ് സ്കാൻ ചെയ്തോ, ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവ വഴിയോ വളരെ ഈസിയായി കാശ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ഓർക്കുക, ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായി ഒരു പണമിടപാട് ടെക്നോളജിയാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന്.
ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഒരു സാമ്പത്തിക വിപ്ലവമാണ്.
അതിന്റെ മുന്നണിയിൽ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ UPI ആണ് എന്നത് അറിയേണ്ട വസ്തുതയും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്വേ സംവിധാനമാണ് യുപിഐ. 2016 ഏപ്രിൽ വരെ ഇങ്ങനെ ഒരു പദം കേൾക്കാൻ തന്നെ സാധ്യത കുറവാണ്. തന്നെയുമല്ല, ഇന്ത്യ പോലെ പണം കൈയ്യിൽ കൊണ്ട് നടന്ന് വിനിമയം ചെയ്യുന്ന ഒരു സമ്പദ്വ്യവസ്ഥയിൽ ഡിജിറ്റൽ പേയ്മെന്റിന് വൻ കുതിപ്പ് ഉണ്ടാകുമെന്ന് ആരും സങ്കല്പിച്ച് പോലുമുണ്ടാകില്ല.
തടസ്സരഹിതമായ പേയ്മെന്റുകൾക്കായി ഈ സംവിധാനം ഇന്ന് സജീവമായി ഉപയോഗിക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ, UPI ആരംഭിച്ച് ഒരു വർഷത്തിന് ശേഷം, കാർഡ് പേയ്മെന്റുകൾ 36% വും UPI പേയ്മെന്റുകളുടെ എണ്ണം 6% വും ആയിരുന്നു. എന്നാൽ, 2021 സാമ്പത്തിക വർഷത്തിൽ, UPI-യുടെ വിഹിതം 63% ആയി വർദ്ധിച്ചു. അതേസമയം കാർഡ് പേയ്മെന്റുകളുടെ ശതമാനം 9% ആയി ചുരുങ്ങി. കോവിഡ് -19 കാലഘട്ടം രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് നീങ്ങുന്നതിന് ആക്കം കൂട്ടി.
പാൻഡെമിക്കിന് ശേഷവും UPI ഇടപാടുകൾ വളരുകയാണ്.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ഡാറ്റ പറയുന്നത്, യുപിഐ വഴിയുള്ള ഇടപാടുകളുടെ ആകെ മൂല്യം ജൂലൈയിൽ മാത്രം 10.62 ലക്ഷം കോടി രൂപയിലെത്തിയെന്നാണ്. കഷ്ടിച്ച് ആറ് വർഷത്തിനുള്ളിൽ, എല്ലാ റീട്ടെയിൽ പേയ്മെന്റുകളുടെയും 16 ശതമാനം യുപിഐയാണ്. സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് നടത്തിയ ഒരു പഠനമനുസരിച്ച്, റിയൽ ടൈം പേയ്മെന്റുകൾ 2021-ൽ ഇന്ത്യൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും 12.6 ബില്യൺ ഡോളർ ലാഭിക്കാൻ കാരണമായി.
കൺസൾട്ടിംഗ് സ്ഥാപനമായ BCG-യിൽ നിന്നുള്ള ഡാറ്റ പ്രകാരം, 30 ദശലക്ഷത്തിലധികം വ്യാപാരികൾ QR കോഡുകൾ ഉപയോഗിക്കുന്നു. എന്നാൽ പതിറ്റാണ്ടുകളുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വൈപ്പുചെയ്യുന്നതിന് 6 ദശലക്ഷം പോയിന്റ്-ഓഫ്-സെയിൽ മെഷീനുകൾ മാത്രമേ ഉള്ളൂവെന്നതാണ് ശ്രദ്ധേയം.
ഡിജിറ്റൽ പേയ്മെന്റ് ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള സർക്കാരിന്റെ ക്രിയാത്മക നയ തീരുമാനങ്ങളും വിപുലമായ പ്രചാരണ കാമ്പെയ്നുകളുമാണ് ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തിന് മുൻപിൽ ഇന്ത്യയെ ഉന്നതങ്ങളിലെത്തിച്ചത്.
ആധാർ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റം FASTag, Rupay, IMPS തുടങ്ങിയ സ്കീമുകൾ പേയ്മെന്റുകൾ ലളിതമാക്കി. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ DIGIDHAN Mission പോലുള്ള പദ്ധതികൾക്കും കാര്യമായ പങ്കുണ്ട്. 2015 മുതൽ ജൻധൻ അക്കൗണ്ടുകൾ ഗണ്യമായി വർദ്ധിച്ചു, ഇത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ ഗ്രാമാന്തരങ്ങളിൽ പോലും സാമ്പത്തിക ഉൾപ്പെടുത്തൽ കാര്യക്ഷമമാക്കി. യുപിഐ അതിന്റെ അടുത്ത വളർച്ചാ ഘട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. ഈ വർഷം മാർച്ചിൽ, ഫീച്ചർ ഫോണുകളിൽ യുപിഐ അവതരിപ്പിച്ചിരുന്നു. ഇത് 400 ദശലക്ഷം ഹാൻഡ്സെറ്റുകളിലേക്കുളള തുടക്കമാണ്. ഇന്ത്യയിൽ 692 ദശലക്ഷം സജീവ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2025-ഓടെ ഇന്ത്യയിൽ 900 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഡെലോയിറ്റ് റിപ്പോർട്ട് അനുസരിച്ച്, 2026 ഓടെ ഇന്ത്യയിൽ 1 ബില്യൺ സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ടാകും. 5G യുടെ കടന്നുവരവടക്കം ഇതെല്ലാം UPI യുടെ വളർച്ചക്ക് കൂടുതൽ വളമേകുന്ന ഘടകങ്ങളാണ്.
പണമടയ്ക്കുന്നതും സ്വീകരിക്കുന്നതും ഒറ്റ ക്ലിക്ക് അല്ലെങ്കിൽ സ്വൈപ്പിൽ സാധ്യമാകുമെന്നതാണ് UPI യെ ജനകീയമാക്കുന്നത്. ഇടപാട് പൂർത്തിയാക്കാൻ സ്വീകർത്താവിന്റെ യുപിഐ ഐഡിയോ മൊബൈൽ നമ്പറോ ക്യുആർ കോഡോ വെർച്വൽ പേയ്മെന്റ് വിലാസമോ മതിയാകും. ബാങ്ക് അക്കൗണ്ട് നമ്പറുകളും IFSC കോഡുകളും നൽകുന്നതിന് പകരം UPI ID സ്വീകരിക്കുന്നത് ഇടപാടുകൾ അനായാസമാക്കി. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പേയ്മെന്റുകൾ നടത്താം. യുപിഐ എന്നാൽ ഒരു ആപ്പിൽ മാത്രം ഒതുങ്ങുന്നില്ല. മുൻനിര UPI ആപ്പുകളായ GooglePay, Paytm, PhonePe, WhatsappPay, AmazonPay എന്നി നോൺ ബാങ്കിങ് ആപ്പുകൾ പ്ലാറ്റ്ഫോമിനെ കൂടുതൽ അനായാസമാക്കുന്നു.
UPI ഇക്കോസിസ്റ്റത്തിൽ മുന്നിട്ട് നിൽക്കുന്നത് ഫോൺപേ ആണ് വിപണി വിഹിതം-49.36%, രണ്ടാമതുളള ഗൂഗിൾ പേയ്ക്ക് 34.49%, പേടിഎം-10.45%.
ഒരു സ്ഥാപനം പേയ്മെന്റ് ഗേറ്റ് വേ സ്വീകരിക്കുന്നതിൽ നിർണായകമാകുന്നത് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ആണ്. MDR എന്നത് വ്യാപാരി പേയ്മെന്റ് ഗേറ്റ്വേയിലേക്ക് നൽകുന്ന തുക/വിഹിതമാണ്. സാധാരണഗതിയിൽ, കാർഡുകളും വാലറ്റുകളും പോലുള്ള മിക്ക പേയ്മെന്റ് രീതികൾക്കും ഏകദേശം 1.8% ആണ് ചിലവ്. എന്നാൽ യുപിഐക്ക്, MDR പൂജ്യമാണ്. അതായത് ഒരു ഉപഭോക്താവ് UPI വഴി 100 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ ആ 100 രൂപ മുഴുവൻ സ്ഥാപനത്തിന് ലഭിക്കും. യുപിഐയെ കരുത്തുറ്റതാക്കുന്ന മറ്റൊരു ഘടകം വിപുലമായ സുരക്ഷയാണ്. യുപിഐ വിശ്വസനീയമായ എൻഡ്-ടു-എൻഡ് സുരക്ഷയും ഡാറ്റ പരിരക്ഷയും നൽകുന്നു. ഉപയോക്താക്കൾ ആദ്യം ബാങ്കിൽ രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യണം. RBI KYC നിർബന്ധമാക്കുന്നത് പ്ലാറ്റ്ഫോമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
യുപിഐയുടെ ആഗോള സ്വീകാര്യതയും വിദേശ രാജ്യങ്ങളുടെ അഡോപ്ഷനും അതിർത്തി കടന്നുള്ള പണമയയ്ക്കൽ ചെലവ് കുറയ്ക്കും. സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ UPI അംഗീകാരം നേടി. യുപിഐ, റുപേ കാർഡുകൾ ഫ്രാൻസിലും സ്വീകാര്യമായി. ഇൻ-സ്റ്റോർ പേയ്മെന്റുകൾക്കായി യുപിഐ അധിഷ്ഠിത ക്യുആർ കോഡ് സൊല്യൂഷൻ യുകെയിൽ ലഭ്യമാക്കുന്നതിനായി യുകെയുടെ പേയ്മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ PayXpert-മായി NIPL ഒരു ധാരണാപത്രവും ഒപ്പുവച്ചു. യുഎഇയിൽ ഇന്ത്യൻ സഞ്ചാരികൾക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ ഭീം യുപിഐ വഴി 10,000 ഷോപ്പുകളിലും മർച്ചന്റ് സ്റ്റോറുകളിലും മഷ്റക് ബാങ്കിന്റെ പേയ്മെന്റ് സബ്സിഡിയറിയായ NEOPAY വഴി പേയ്മെന്റുകൾ നടത്താം. യുഎഇയിലെ ഏറ്റവും വലിയ മർച്ചന്റ് അക്വയററായ നെറ്റ്വർക്ക് ഇന്റർനാഷണലുമായും NIPL ധാരണയിലെത്തി. ഈ വർഷാവസാനത്തോടെ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി അവരുടെ ക്യുആർ കോഡ് പേയ്മെന്റ് സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള കരാർ ഒപ്പിടും. അങ്ങനെ ഇന്ത്യയുടെ UPI വളർന്ന് കൊണ്ടിരിക്കുകയാണ്. നഗരഗ്രാമാന്തരങ്ങളിൽ നിന്ന് രാജ്യങ്ങളുടെ അതിർത്തിയും കടലും കടന്ന് UPI രാജ്യത്തിന്റെ അഭിമാനപദ്ധതിയായി മാറുകയാണ്.
When you transfer money so quickly by scanning a QR code with your phone, using Google Pay, PhonePay, or Paytm, just keep in mind that we are using one of the most potent and sophisticated payment technologies in the world. Currently, the world is accepting India’s UPI system to a greater extent.
India is currently experiencing an economic revolution. It’s important to note that the Unified Payments Interface, or UPI, is at the forefront of this. The National Payments Corporation of India established the UPI digital payment gateway system, which is overseen by the Reserve Bank of India.