ഗ്രാമീണമേഖലയിൽ മികച്ച ആശയവിനിമയ സംവിധാനങ്ങൾ ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് (USOF) തുടക്കമായി. ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ബ്രോഡ്ബാൻഡ്, മൊബൈൽ സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് പര്യാപ്തമായ കമ്പനികൾക്കുള്ള ഫണ്ടാണ് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF). വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി, ഗവേഷണം, രൂപകൽപന, പ്രോട്ടോടൈപ്പിംഗ് എന്നിവയ്ക്കായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് USOF ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ കമ്പനികൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗ്രാന്റുകൾ അനുവദിക്കുന്നുണ്ട്. ഗ്രാമീണമേഖലയിലെ ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുതകുന്ന, ഉയർന്ന ഇംപാക്റ്റ് ഡീപ് ടെക് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും ധനസഹായമുണ്ട്. നിലവിലുള്ള ഗവേഷണ-വികസന ഫണ്ടിംഗ് സംവിധാനങ്ങൾക്ക് പുറമെ, 2021-22 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച ഫണ്ട് മുതൽ ടെലികോം മേഖലയിലെ ഗവേഷണ-വികസനത്തിന് ധനസഹായം നൽകുന്നതിന് USOF-ൽ നിന്നുള്ള വാർഷിക ശേഖരണത്തിന്റെ 5% വിഹിതവും വിനിയോഗിക്കും. പദ്ധതിയനുസരിച്ച് യോഗ്യതയുള്ള കമ്പനികളിൽ നിന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
The Department of Telecommunications’ Universal Service Obligation Fund (USOF), an organisation that promotes domestic production and innovation in the industry, launched the Telecom Technology Development Fund (TTDF) programme on Saturday.