ഇലക്ട്രിക് വാഹന വിപണിയിൽ റെക്കോർഡ് നേട്ടവുമായി ടാറ്റ മോട്ടോഴ്‌സ്.

50,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ  നിരത്തിലിറക്കിയാണ് ടാറ്റ മോട്ടോഴ്സ് നേട്ടം കൊയ്തത്.

ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമോട്ടീവ് കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്. Nexon EV-യിലൂടെയാണ് ഇലക്ട്രിക് വാഹന രംഗത്ത് ടാറ്റ ചുവടുറപ്പിച്ചത്.  പൂനെയിലെ പ്ലാന്റിൽ നിന്നുമാണ് 50,000 എന്ന റെക്കോർഡ് തികച്ച് Nexon EV Max എന്ന മോഡൽ കമ്പനി പുറത്തിറക്കിയത്.  Nexon EVയുടെ വിൽപന വർധന ലക്ഷ്യമാക്കി കഴിഞ്ഞ മെയ് മാസത്തിലാണ് ഉയർന്ന റേഞ്ചുളള മോഡലായ Nexon MaX വിപണിയിലെത്തിച്ചത്. 437 കിലോമീറ്റാണ് നെക്സോൺ മാക്സിന്റെ റേഞ്ച്. പിന്നാലെ, ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന നിലയിൽ Tiago യും കമ്പനി പുറത്തിറക്കി.

EV ജനപ്രിയമാക്കാൻ ടാറ്റ

നിലവിൽ Tiago EV, Tigor EV, Nexon EV Prime  എന്നിവയെല്ലാം ടാറ്റാ മോട്ടോഴ്സിന്റെ EV പോർട്ട്ഫോളിയോയിലുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 15518 യൂണിറ്റുകൾ വിറ്റ് ഇലക്ട്രിക് വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു Tata. 85.53 ശതമാനം മാർക്കറ്റ് ഷെയറും പ്രതിമാസം ശരാശരി 2586 യൂണിറ്റ് വില്പനയുമാണ് ടാറ്റയ്ക്ക് ലഭിച്ചത്.

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഇവികൾ ലഭ്യമാക്കുകയെന്നതാണ് ടാറ്റായുടെ ലക്ഷ്യം.

രാജ്യത്ത് ഇ-മൊബിലിറ്റി സംരംഭം വളരെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാർ വളരെയേറെ പിന്തുണ നൽകുന്നുണ്ടെന്നാണ്  Tata Sons and Tata Motors ചെയർമാൻ എൻ ചന്ദ്രശേഖരൻ പറയുന്നത്.

 നിലവിലുള്ള EV ഉപഭോക്താക്കൾക്ക് OTA (ഓവർ-ദി-എയർ) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. EV ശ്രേണിയിൽ ടാറ്റ മോട്ടോഴ്സിന് ഇപ്പോൾ രാജ്യത്ത് 165-ലധികം നഗരങ്ങളിൽ സാന്നിധ്യമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അടുത്ത 5 വർഷത്തിനുള്ളിൽ 10 ഇവി മോഡലുകൾ വിപണിയിലെത്തിക്കാനിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

Being the first automaker in India to accomplish the goal, Tata Passenger Electric Mobility, the EV division of Tata Motors, rolled out its 50,000th electric vehicle—a Nexon EV—from its factory in Pune, Maharashtra.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version