ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിട്ട രീതിയെ അപലപിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ജീവനക്കാർക്ക് മാറ്റത്തിനുള്ള ന്യായമായ സമയം ട്വിറ്റർ നൽകേണ്ടിയിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 150 മുതൽ 180 വരെ ഇന്ത്യൻ ജീവനക്കാരടക്കം, ആഗോളതലത്തിൽ ട്വിറ്ററിന്റെ പകുതിയോളം തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സെയിൽസ് മുതൽ മാർക്കറ്റിംഗ് വരെ, കണ്ടന്റ് ക്യൂറേഷൻ മുതൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വരെയുള്ള വകുപ്പുകളിലുടനീളം ട്വിറ്റർ പിരിച്ചുവിടലുകൾ നടത്തി. കഴിഞ്ഞയാഴ്ചയോടെ, ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക ഇമെയിലുകളിലേക്കും ഇന്റേണൽ സ്ലാക്ക്, ഗ്രൂപ്പ് ചാറ്റുകൾ എന്നിവയിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടു. ടെസ് ല സിഇഒ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലോടെയാണ് ട്വിറ്റർ ചരിത്രത്തിലെ എക്കാലത്തെയും വലിയ പിരിച്ചുവിടൽ നടന്നത്.