ഇൻ-ഹൗസ് നാവിഗേഷൻ സംവിധാനമായ Ola Maps അവതരിപ്പിച്ച് Ola Electric. ഒലയുടെ സഹസ്ഥാപകനും, ഗ്രൂപ്പ് സിഇഒയുമായ Bhavish aggarwal സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ Ola പ്രോപ്പർട്ടികളെല്ലാം ഇനി Ola Maps പരിധിയിൽ വരും.
2021ഒക്ടോബറിൽ പൂനെ ആസ്ഥാനമായുള്ള ജിയോസ്പേഷ്യൽ സർവീസ് സ്റ്റാർട്ടപ്പായ ജിയോസ്പോക്കിനെ ഒല ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കലിനുശേഷം, പുതിയ ജിയോ-ലൊക്കേഷൻ സാങ്കേതികവിദ്യകൾ നിർമ്മിക്കുമെന്ന് Ola പ്രഖ്യാപിച്ചിരുന്നു. പുതിയ വാഹന മോഡലുകളും, ഗതാഗത രീതികളും വികസിക്കുന്ന ആധുനിക കാലത്ത് ലൊക്കേഷൻ, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളടക്കമുള്ള നെക്സ്റ്റ് ജനറേഷൻ സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപങ്ങളുണ്ടാകുന്നത് ശുഭസൂചകമായി കമ്പനി വിലയിരുത്തുന്നു.
നിലവിൽ, MapMyIndia അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനമാണ് Ola Electric പിന്തുടരുന്നത്. അതിനിടെ, ഹോംഗ്രൗൺ നാവിഗേഷൻ സംവിധാനമായ NavIC (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) സ്വീകരിക്കണമെന്ന് കേന്ദ്രഗവൺമെന്റ് നിർദ്ദേശിക്കുന്നുണ്ട്. ISRO വികസിപ്പിച്ചെടുത്ത NavIC, 2018 മുതൽ പ്രവർത്തനക്ഷമമാണ്. നിലവിൽ, ഇത് ഇന്ത്യയിൽ പൊതു വാഹന ട്രാക്കിംഗിനും, മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകുന്നതിനും, പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്നതി നുമായാണ് ഉപയോഗിക്കുന്നത്.
Ola Electric is on a mission to propagate the usage of electric vehicles in India. Lately, it had launched a campaign to deliver Ola scooters within three days of the purchase order. Now, Ola Electric has launched Ola Maps, its own navigation system.