സ്ത്രീസംരംഭകരുടെ കാര്യത്തിൽ രാജ്യം ഇപ്പോൾ വളർച്ചയുടെ പാതയിലാണ്.
ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള ഇരുപത് സ്ത്രീകളെ ഉൾക്കൊള്ളുന്ന ഏഷ്യ പവർ ബിസിനസ്സ് വുമൺ വാർഷിക പട്ടിക ഫോർബ്സ് മാഗസിൻ അടുത്തിടെയാണ് പുറത്തുവിട്ടത്.
Ghazal Alagh, Namita Thapar, Soma Mandal എന്നിവരാണ് ഈ പട്ടികയിൽ ഇടം നേടിയ മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ. ഇന്ത്യയെ കൂടാതെ, ഇന്തോനേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ വീതവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു വനിതകൾ വീതവും ചൈന, തായ്വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വനിതയും പട്ടികയിലുണ്ട്. കരിയറിലൂടെ ഫലപ്രദമായ നേതൃത്വം പ്രകടിപ്പിക്കുന്നതിനൊപ്പം, ബിസിനസ്സ് രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.
പട്ടികയിലെ ഇന്ത്യൻ വനിതകൾ
Ayuga, Aqualogica, The Derma Co, Mamaearth തുടങ്ങിയ കെയർ ബ്രാൻഡുകളടങ്ങിയ Honasa Consumer എന്ന കമ്പനിയുടെ സഹസ്ഥാപകയാണ് Ghazal Alagh. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ അധ്യക്ഷയായ ആദ്യ വനിത, Soma Mondal ആണ് പട്ടികയിലിടം നേടിയ മൂന്ന് ഇന്ത്യൻ വനിതകളിൽ ഒരാൾ. Emcure Pharmaയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ Namita Thapar പട്ടികയിലുള്ള മൂന്നാമത്തെ ഇന്ത്യൻ സംരംഭകയാണ്. ശക്തയായ ബിസിനസുകാരി മാത്രമല്ല, എഴുത്തുകാരി കൂടിയാണ് Namita Thapar.
Indian Woman Entrepreneurs named In 2022 ‘Asia Power Businesswomen’ List: Ghazal Alagh, Namita Thapar and Soma Mandal
Female entrepreneurs are increasing in number in our nation right now, and Indian women are making their mark on the world stage through their accomplishments and strong career paths. Twenty women from the Asia-Pacific area are included in Forbes list of powerful businesswomen, which was just released.