കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ സീഡിംഗ് കേരളയുടെ മുന്നൊരുക്കമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കു നിക്ഷേപം ഉറപ്പു വരുത്താനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന രീതിയിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കു സ്വയം വളരാനും നിക്ഷേപം സ്വീകരിക്കുന്നതിന്റെ നിയമ-സാങ്കേതിക വശങ്ങള് മനസ്സിലാക്കാനും സഹായിക്കുന്ന നിരവധി സെഷനുകളാണ് നിക്ഷേപ സംഗമത്തിലുണ്ടാകുക. മലബാര്‍ മേഖലയിലെ പരമ്പരാഗത വ്യവസായ മേഖലയിലെ ആളുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും വിശദീകരിക്കുന്ന ഏയ്ഞ്ചൽ ഇന്‍വെസ്റ്റ്മെന്റ് മാസ്റ്റര്‍ ക്ലാസ്സുകളും ഉണ്ടാവും. ഇന്‍വെസ്റ്റര്‍ കഫെയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ചോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കാനും ചര്‍ച്ച നടത്താനും അവസരം ഉണ്ടാവും. സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണ്ണയം, നിക്ഷേപം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചു ഈ രംഗത്തെ വിദഗ്ധര്‍ സംസാരിക്കും.
Indian Angel Network, Speciale Invest, Smart Parks, Malabar Angels, Kerala Angels, Lead Angels Network, Dexter Capital Advisors, Ah Ventures, Equis Capital എന്നിവ അടക്കമുളള സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനങ്ങള്‍ പങ്കെടുക്കും. കോഴിക്കോട് ബൈപാസിലെ അപ്പോളോ ഡിമോറയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് https://seedingkerala.com/ignite.html ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
Kerala Startup Mission (KSUM) is organizing this month an investment meet to boost nascent companies across the state’s northern part, in the run-up to an international event the nodal agency is holding next year. Named ‘Ignite Kozhikode’, the November 19 conclave in this city will chiefly host angel investment master-classes that will explain the challenges before traditional industries in upstate Malabar to invest in startups.