ഏവ്യേഷൻ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വെല്ലുവിളികളുള്ള സാഹചര്യങ്ങളെ ആസൂത്രണത്തോടെ നേരിടാനുള്ള വൈദഗ്ധ്യം ആവശ്യമാമെന്ന് ആകാശ എയറിന്റെ സ്റ്റേഷൻ മാനേജർ Joy Chitra Roy പറഞ്ഞു.
ഹൈബ്രിഡ് ലേണിംഗിന്റെ സഹായത്തോടെ വ്യമയാന മേഖലയിൽ മികച്ച പ്രൊഫഷണുലുകളെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യതയും സാധ്യതകളും ചർച്ച ചെയ്ത് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഈ രംഗത്തെ പ്രമുഖർ അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായി
കൊച്ചി കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ് മിഷനിൽ, എഡ്ടെക് സ്റ്റാർട്ടപ്പായ Smart GC Pro ആണ് ഇവന്റ് സംഘടിപ്പിച്ചത്. ഏവിയേഷൻ രംഗത്ത് പ്രൊഫഷണൽ ജോലിക്ക് ശ്രമിക്കുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ടെക്നോളജിയുടെ സഹായത്തോടെ എയർപോർട്ട് ഗ്രൗണ്ട് ഓപ്പറേഷനിൽ ഹൈബ്രിഡ് ലേണിംഗും ട്രെയനിംഗും നൽകുന്ന സ്റ്റാർട്ടപ്പാണ് Smart GC Pro. ഏവിയേഷൻ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തത്തോടെ വിർച്വൽ ലേണിംഗും ട്രെയിനിംഗും സ്റ്റാർട്ടപ് നൽകി വരുന്നുണ്ട്. ഏവിയേഷൻ രംഗത്തെ പരമ്പരാഗത രീതികളും മാറി വരുന്ന സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ Smart GC Pro സംഘടിപ്പിച്ച പരിപാടിയിൽ ഡെയ്ഞ്ചർ ഗുഡ്സ് എക്സ്പേർട്ട് Gireesh Bhaskar, സോഫ്റ്റ് സ്കിൽ ട്രെയിനർ Thomas George, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് Sarath Kumar M S, വ്യോമയാന മേഖലയിൽ അധ്യാപികയായ Sreelekha എന്നിവരും സംസാരിച്ചു