സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇപ്പോൾ അനുയോജ്യമാണോ? Factors To Consider while Investing In Gold

നമ്മുടെ സാമ്പത്തിക ക്രയവിക്രയത്തിൽ പരമ്പരാഗതമായി വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സ്വർണ്ണം. ഇന്ന് നിക്ഷേപമെന്ന നിലയിൽ ഏറ്റവും മൂല്യമുള്ള ഒരു സമ്പാദ്യം കൂടെയായി ഈ മഞ്ഞ ലോഹം മാറുന്നു. സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക്  ഗുണകരമായേക്കാവുന്ന ചില കാര്യങ്ങൾ കൂടെയുണ്ട്. അതെന്തെല്ലാമാണെന്നറിയാം.

1. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ (Geopolitical Tensions)

ലോകത്തിന്റെ പല ഭാഗങ്ങളിലും ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ വർധിച്ചുവരികയാണ്. റഷ്യ ഉക്രെയ്ൻ അധിനിവേശം, ചൈന-തായ്‌വാൻ സംഘർഷങ്ങൾ, ഇന്ത്യ-ചൈന അതിർത്തി തർക്കം യൂറോപ്പിലും മറ്റുമുള്ള സംഘർഷങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സമൂഹത്തിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സമയമാണിത്. ഇവിടെയാണ് സ്വർണ്ണത്തിന്  പ്രാധാന്യം കൂടുന്നത്. സാമ്പത്തിക അനിശ്ചിതത്വം വഴിയുണ്ടാകാവുന്ന അപകടസാധ്യതകൾ മനസിലാക്കി ആർബിഐയും മറ്റ് സെൻട്രൽ ബാങ്കുകളും സ്വർണ്ണം വാങ്ങി വയ്ക്കാറുണ്ട്.

2. കുതിച്ചുയരുന്ന പണപ്പെരുപ്പം (Inflation)

വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉയർന്ന എണ്ണ-ചരക്ക് വിലകൾ, യുഎസ് ഡോളറിലെ മൂല്യവർദ്ധന തുടങ്ങിയവ ഇൻഫ്‌ളേഷൻ അഥവാ പണപ്പെരുപ്പത്തിന്റെ അപകടസാധ്യത വർധിപ്പിക്കുകയാണ്. ഈ വർഷം ലോകം നേരിടുന്ന ഉയർന്ന ജീവിതച്ചെലവ് ഇതേ നിലയിൽ തന്നെ തുടരാനും സാധ്യതയുണ്ട്.  സാധാരണയായി പണപ്പെരുപ്പം 6 ശതമാനത്തിലധികം ഉയരുന്ന സാഹചര്യത്തിൽ സ്വർണ്ണത്തിന് വളരെയേറെ പ്രാധാന്യം ഉണ്ടാകാറുണ്ട്. ഒപ്പം, സ്വർണ്ണം പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാനും സഹായിക്കും.

3. ആഗോള മാന്ദ്യത്തിന്റെ സാധ്യതകൾ (Global Recession)

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ, നിരക്കുകൾ ഒരുമിച്ച് ഉയർത്തിയതോടെ, 2023-ൽ ലോകം മാന്ദ്യത്തിലേക്ക് കടക്കുമെന്നും വളർന്നുവരുന്ന വിപണികളും സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക, കട പ്രതിസന്ധികളിലേക്ക് കടക്കുമെന്നുമാണ് ലോകബാങ്ക് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലും സ്വർണ്ണത്തിന് കൂടുതൽ തിളക്കമുണ്ടാകും. യുഎസ് മാന്ദ്യകാലത്തും ഉയർന്ന പണപ്പെരുപ്പമുണ്ടായിട്ടുള്ള സമയത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തിയായി സ്വർണ്ണം മാറിയിട്ടുണ്ട്.

4. സ്റ്റോക്ക് മാർക്കറ്റ് അനിശ്ചിതത്വം

നേരത്തെ പറഞ്ഞ ലോകമാകെ പടരുന്ന സംഘർഷങ്ങൾ, Recession, Inflation തുടങ്ങിയ പ്രതിസന്ധികൾ കാരണം വരും നാളുകളിൽ സ്റ്റോക്ക് മാർക്കറ്റിൽ തീവ്രമായ ചാഞ്ചാട്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അത്തരം സാഹചര്യങ്ങളിൽ, സ്വർണ്ണം പോർട്ട്‌ഫോളിയോ ഡൈവേഴ്‌സിഫയർ എന്ന രീതിയിൽ പ്രവർത്തിക്കും. പോർട്ട്‌ഫോളിയോയുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി പണം വിവിധ അസറ്റ് ക്ലാസുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന പ്രക്രിയയാണ് portfolio diversification. ഇക്വിറ്റികൾ നിക്ഷേപകരെ നിരാശരാക്കിയ കാലഘട്ടങ്ങളിൽ ഒക്കെയും സ്വർണ്ണം ഒരു നല്ല പോർട്ട്ഫോളിയോ ഡൈവേഴ്സിഫയർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിക്ഷേപിക്കാൻ കഴിയുന്ന തുകയുടെ 20 ശതമാനത്തോളം സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമായ നീക്കമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നു. സാമ്പത്തിക വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും സ്വർണ്ണത്തിലുള്ള നിക്ഷേപം നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും.

Factors to consider while investing in gold.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version