ഏറ്റെടുക്കലുകളുമായി ​ഗൗതം അദാനിയുടെ അദാനി ​ഗ്രൂപ്പ് മുന്നോട്ട് തന്നെ.

ഇന്ത്യൻ ഓയിൽടാങ്കിംഗിൽ 49.38% ഓഹരിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ IOT ഉത്കലിൽ 10% അധിക ഓഹരിയും അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ(APSEZ) സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ലിക്വിഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇന്ത്യൻ ഓയിൽടാങ്കിംഗ് ലിമിറ്റഡിന്റെ (IOTL) 49.38% ഇക്വിറ്റി ഓഹരി അദാനി ഗ്രൂപ്പ് 1,050 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതോടെ, APSEZ ഇന്ത്യയിലെ ഏറ്റവും വലിയ തേർഡ്പാർട്ടി ലിക്വിഡ് ടാങ്ക് സ്റ്റോറേജ് പ്ലെയറായി മാറിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയായി മാറാനുള്ള APSEZ ന്റെ പദ്ധതികൾക്ക് കരുത്തേകുന്നതാണ് ഈ ഏറ്റെടുക്കലെന്ന് APSEZ-ന്റെ സിഇഒയും ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു. ഈ ഏറ്റെടുക്കലിലൂടെ, APSEZ-ന്റെ എണ്ണ സംഭരണശേഷി 200% ഉയർന്ന് 3.6 ദശലക്ഷം KL ആയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിം​ഗിൽ കമ്പനി പറയുന്നു.

പുതിയ പ്രോജക്ടുകൾ ചർച്ചയിൽ

ഇന്ത്യൻ ഓയിൽടാങ്കിംഗ് ലിമിറ്റഡിന്റെ ടാങ്ക് കപ്പാസിറ്റിയുടെ ഭൂരിഭാഗവും പ്രശസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളും എണ്ണ കമ്പനികളുമാണ് കരാർ ചെയ്തിരിക്കുന്നത്. IOTL-ന്റെ ശേഷിയുടെ 80%, ‘ടേക്ക്-ഓർ-പേ’ കരാറിന് കീഴിലുള്ളതായതിനാൽ കമ്പനിയുടെ ഭാവിയിലെ സാമ്പത്തിക വളർച്ച സുനിശ്ചിതമാണെന്ന് അദാനി ​ഗ്രൂപ്പ് കണക്കാക്കുന്നു. പാരദീപ് തുറമുഖത്ത് 0.6 ദശലക്ഷം KL ക്രൂഡ് സ്റ്റോറേജ് ടാങ്കുകളുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി നുമാലിഗഡ് റിഫൈനറി ലിമിറ്റഡുമായി (Numaligarh Refinery Ltd) അദാനി ​ഗ്രൂപ്പ് അടുത്തിടെ 25 വർഷത്തെ ബൂട്ട് കോൺട്രാക്ട് ഒപ്പിട്ടു. കൂടാതെ, നിലവിലുള്ള സൗകര്യങ്ങളിലും പുതിയ സ്ഥലങ്ങളിലും കമ്പനി മറ്റ് വിവിധ വലിയ പ്രോജക്‌റ്റുകളെ കുറിച്ചും ചർച്ചകൾ നടത്തുന്നുണ്ട്.

Adani Port acquired a 49.38 per cent equity stake in Indian Oiltanking Ltd (IOTL), which is a developer and operator of liquid storage facilities. The acquisition was for Rs 1,050 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version