യുഎസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ടെക്കികളെ സ്വീകരിക്കാൻ Dream11 \ Harsh Jain \ unicorn \ Startups

ലോകവ്യാപകമായി വൻകിട കമ്പനികൾ ഉൾപ്പെടെയുളളവയിൽ പിരിച്ചുവിടൽ തുടരുകയാണ്. ട്വിറ്ററിലും മെറ്റയിലും ആമസോണിലുമെല്ലാം പിരിച്ചുവിടൽ തുടരുന്നു. Stripe, Salesforce, Lyft, Spotify, Peloton, Netflix, Robinhood, Instacart, Udacity, Booking.com, Zillow, Loom, Beyond Meat, കൂടാതെ മറ്റു പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയാണ്.

ആഗോള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, ഉയരുന്ന പലിശ നിരക്ക്, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ പിരിച്ചുവിടലിന് കാരണമായി കമ്പനികൾ പറയുന്നു. ഈ വർഷം യുഎസിൽ വിവിധ കമ്പനികളിൽ നിന്നായി 52,000-ലധികം ടെക്കികളെ പിരിച്ചുവിട്ടു. ഇവരിൽ പലരും എച്ച് 1 ബി വിസ പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരാണ്.

ഡ്രീം ഇലവണിലേക്ക് സ്വാഗതം

ഇന്ത്യയിലെ ലാഭകരമായ യൂണികോണുകളിലൊന്നായ ഡ്രീം 11 ന്റെ കോഫൗണ്ടറും സിഇഒയുമായ ഹർഷ് ജെയിൻ, യുഎസിലെ ഇന്ത്യൻ ടെക്കികളെ നാട്ടിലേക്ക് സ്വാഗതം ചെയ്തു. ഉയർന്ന വളർച്ചാ സാധ്യതകൾ തിരിച്ചറിയാൻ ഇന്ത്യൻ ടെക്കിനെ സഹായിക്കുന്നതിന്, നാട്ടിലേക്ക് മടങ്ങാൻ ടെക്കികളെ ഹർഷ് ജെയിൻ ആഹ്വാനം ചെയ്തു. ഡ്രീ ഇലവന്റെ പോർട്ട്ഫോളിയോ കമ്പനികളിൽ മികച്ച പ്രതിഭകളെ ആവശ്യമുണ്ടെന്ന് Harsh Jain ലിങ്ക്ഡ്ഇൻ പോസ്റ്റിൽ എഴുതി. യുഎസിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇന്ത്യൻ ടെക്കികൾക്ക് ബന്ധപ്പെടുന്നതിനായി ഒരു ഇമെയിൽ ഐഡിയും (indiareturns@dreamsports.group) Harsh Jain പങ്കിട്ടു.

ഫാന്റസി സ്‌പോർട്‌സ്, എൻ‌എഫ്‌ടി, സ്‌പോർട്‌സ് ഒടിടി, ഫിൻ‌ടെക്, സ്‌പോർട്‌സ് എക്‌സ്‌പീരിയൻസ് എന്നിവയിൽ 10 പോർട്ട്‌ഫോളിയോ കമ്പനികളുണ്ട്, അവ മികച്ച പ്രതിഭകളെ നിരന്തരം തിരയുന്നു, പ്രത്യേകിച്ചും ഡിസൈൻ, പ്രോഡക്‌ട്, ടെക് എന്നിവയിൽ നേതൃത്വ പരിചയം ഉളളവരെ, നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ മുകളിൽ പറഞ്ഞവയ്ക്ക് അനുയോജ്യമാണെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. ഹർഷ് ജെയിൻ ലിങ്ക്ഡ് ഇൻ പോസ്റ്റിൽ എഴുതി. നാട്ടിലേക്ക് മടങ്ങാൻ, പ്രത്യേകിച്ച് വിസ പ്രശ്നങ്ങളുള്ള ഇന്ത്യക്കാരെ ഓർമ്മിപ്പിക്കാൻ ഇത് പ്രചരിപ്പിക്കാൻ ഹർഷ് ജെയിൻ കുറിച്ചു.

മികച്ച വളർച്ചയുമായി Dream11

നിലവിൽ 8 ബില്യൺ ഡോളർ മൂല്യമുള്ള മുംബൈ ആസ്ഥാനമായുള്ള ഡ്രീം സ്‌പോർട്‌സ് ഗ്രൂപ്പ് 150 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള ബിസിനസായി ലാഭകരമായി തുടരുന്നു. ഗ്രൂപ്പ് കമ്പനികളിൽ Dream11, Rario, FanCode, DreamPay, DreamSetGo എന്നിവ ഉൾപ്പെടുന്നു. ഒക്‌ടോബർ 9 ന് Dream11 ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോഞ്ച് ചെയ്തു. നവംബർ 2-ഓടെ, പ്ലേ സ്റ്റോറിലെ ഗെയിമിംഗ് ചാർട്ടുകളിൽ മുന്നിട്ടു നിന്നു. കോവിഡിന് ശേഷം ഫണ്ടിംഗ് കുറഞ്ഞത് ഇന്ത്യയിലും സ്റ്റാർട്ടപ്പുകളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ പ്രത്യേകിച്ച് എഡ്ടെക്കുകളിൽ വൻതോതിൽ പിരിച്ചുവിടൽ നടന്നിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version