ഇന്ത്യൻ EV വിപണിയിലേയ്ക്ക് Taiwan  ബ്രാൻഡ് Gogoro

കളം മാറ്റിച്ചവിട്ടാൻ Gogoro
 ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലേയ്ക്ക് സാന്നിധ്യം വിപുലീകരിക്കാൻ തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇവി ബ്രാൻഡ് Gogoro പദ്ധതിയിടുന്നു. കമ്പനിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നീക്കം. ഗൊഗോറയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ഒരു പാനപാത്രമായി ഇന്ത്യയെ കണക്കാക്കുന്നുവെന്ന്  Gogoro സിഇഒ Horace Luke പറ‍ഞ്ഞു. രാജ്യത്ത് ഇവി പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, പ്രമുഖ ഇവി ബ്രാൻഡായ Zypp ഇലക്ട്രിക്കുമായി Gogoro കരാറിലൊപ്പു വച്ചിരുന്നു. ഡെൽഹി ആസ്ഥാനമായി സംവിധാനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതായ ഹീറോ മോട്ടോകോർപ്പുമായി ഇതിനോടകം തന്നെ Gogoro സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇലക്ട്രിക് ടൂ വീൽ സ്കൂട്ടറുകൾ, മോപ്പഡുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയ്ക്കായുള്ള ബാറ്ററി സ്വാപ്പിംഗ് സൗകര്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തായ്‌വാനിലും, ജാപ്പനീസ് ദ്വീപായ ഇഷിഗാക്കിയിലും റൈഡ്-ഷെയറിംഗ് സർവീസുകളും Gogoro നൽകുന്നുണ്ട്. സെമികണ്ടക്ടറുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങി വിപുലമായ ഉൽപ്പന്ന പോർട്ട്ഫോളിയോയാണ് Gogoroയ്ക്കുള്ളത്.

ഇന്ത്യൻ EV വിപണിയും ഗൊഗോറോയും

2022ന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ രാജ്യത്ത് ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. നിലവിൽ, സ്വകാര്യ ഉപഭോക്താക്കൾക്ക് ഇവി ഇരുചക്രവാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില കമ്പനികൾ മാത്രമാണുള്ളത്. തായ്‌വാൻ ആസ്ഥാനമായുള്ള ഗൊഗോറോയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഏറെ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒല ഇലക്ട്രിക്, ഹീറോ ഇലക്ട്രിക്, ഒകിനാവ, ടിവിഎസ് മോട്ടോർസ് തുടങ്ങിയ ഇവി നിർമ്മാതാക്കളാണ് ഇന്ത്യൻ ഇവി വിപണിയിൽ നിലവിൽ ഗൊഗോറയ്ക്കുള്ള പ്രധാന എതിരാളികൾ.

EV brand Gogoro is coming to India. Gogoro is a Taiwan-based company. It is a famous name in Taiwan’s two-wheeler EV markets. The brand supplies semiconductors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version