350 CC, 650 CC സെഗ്മെന്റിലെ അജയ്യരായ റോയൽ എൻഫീൽഡ് Super Meteor 650 ആഗോളതലത്തിൽ അവതരിപ്പിച്ചു.
വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സൂപ്പർ Meteor 650 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുളള Super Meteor 650 ന് ഇന്റർസെപ്റ്ററിനേക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ, ആസ്ട്രൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്രേ, ഇന്റർസ്റ്റെല്ലാർ ഗ്രീൻ,സെലസ്റ്റിയൽ റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ 7 നിറങ്ങളിൽ സൂപ്പർ Meteor 650 എത്തും.
ഫീച്ചറുകളിലും മുൻപിൽ
- മുൻനിര ക്രൂയിസറായ Super Meteor 650ക്ക് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയിലെ അതേ 650 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഉളളത്.
- Super Meteor 650 ന് 43mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും മോണോ-ഷോക്ക് അബ്സോർബറും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ ABS സംവിധാനവും ലഭിക്കുന്നു.
- അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ഉളള റോയൽ എൻഫീൽഡിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാവും സൂപ്പർ Meteor 650.
- സ്പ്ലിറ്റ് സീറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകൾ, എൽഇഡി ടെയിൽലാമ്പ് എന്നിവയും മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്.
- ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 15.7 litres ഉളള മോഡലിന് 10 സ്പോക്ക് അലോയ് വീലുകളാണുളളത്.
- ഫീച്ചറുകളുടെ കാര്യത്തിൽ, രാജ്യത്ത് ഒരു ഓപ്ഷണൽ ആക്സസറിയായി വിൽക്കുന്ന റോയൽ എൻഫീൽഡിന്റെ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള ഒരു ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു.
- ലോഞ്ച് ചെയ്യുമ്പോൾ, സൂപ്പർ മെറ്റിയർ 650 ക്ക്ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.
എന്നിരുന്നാലും, പരോക്ഷമായി ഇത് Benelli 502C, Kawasaki Vulcan S മുതലായവയ്ക്ക് ഭീഷണിയാകും. Royal Enfield launched its Super Meteor 650. The new model is the flagship cruiser from the manufacturer. It has been under development for a few years..The Super Meteor 650 will be launched in India in the coming months..It will be available in two variants – The Super Meteor 650 and Super Meteor 650 Tourer.The Super Meteor 650 will be available in five colours – Astral Black, Astral Blue, Astral Green, Interstellar Grey, and Interstellar Green. The Super Meteor 650 Tourer will come in two colourways – Celestial Red and Celestial Blue.