ആക്രമണങ്ങളെ ചെറുക്കുന്നതിനായി തന്ത്രപ്രധാന മേഖലകളിൽ 3D പ്രിന്റഡ് ബങ്കറുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ആർമി
ഐഐടി ഗാന്ധിനഗർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളും, മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസും സംയുക്തമായി വിവിധ വലുപ്പത്തിലും, ശേഷിയിലുമുള്ള 3D പ്രിന്റഡ് ബങ്കറുകളുടെ മാതൃകകൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടുപേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇവയിൽ ഏറ്റവും കുറഞ്ഞ വലിപ്പത്തിലുള്ള ബങ്കർ. 100 മീറ്റർ അകലത്തിൽ നിന്നുവരെയുള്ള T-90 ടാങ്കുകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഈ 3D പ്രിന്റഡ് ബങ്കറുകൾക്ക് സാധിക്കും. അടുത്ത വേനൽക്കാലം മുതൽ ലഡാക്ക്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സംവിധാനം വിന്യസിക്കും.
ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ, ഇന്റലിജൻസ് ബ്യൂറോ എന്നിവിടങ്ങളിലെ ഫോർവേഡ് സൈറ്റുകളിലും 3D സ്ഥിരം ഷെൽട്ടറുകളും, ബങ്കറുകളും സ്ഥാപിക്കാൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് പദ്ധതിയിടുന്നുണ്ട്. സാധാരണ രീതിയിലുള്ള ബങ്കറുകളെക്കാൾ ചെലവു കുറഞ്ഞതും, താരതമ്യേന കുറഞ്ഞ സമയമെടുത്ത് നിർമ്മിക്കാനാകുന്നതുമാണ് 3D പ്രിന്റഡ് ഷെൽട്ടറുകൾ. കൂടാതെ, 3D പ്രിന്റഡ് ബങ്കറുകൾ ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞവയുമാണ്. പടിഞ്ഞാറൻ സെക്ടറിലും (രാജസ്ഥാൻ), കിഴക്കൻ ലഡാക്കിലും ഇതിനോടകം തന്നെ 3D പ്രിന്റഡ് ബങ്കറുകളുടെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
Army troops to get 3D-printed shelters. The shelters will be able to withstand tank fire. The Army will be deploying 3D-printed accommodations that can withstand tank fire at forward sites as well as in higher reaches and deserts in an effort to incorporate new engineering technologies.