RBI പുറത്തിറക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള കറൻസി നോട്ടുകളാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അഥവാ ഡിജിറ്റൽ റുപ്പി.
സവിശേഷതകൾ:
- അച്ചടിക്കുന്ന നോട്ടുകൾക്ക് സമാനമായ നിയമസാധുതയുള്ളവയാണ് RBI പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾ.
- പൗരന്മാർക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, ബിസിനസുകൾക്കുമുൾപ്പെടെ ഇവ ഉപയോഗപ്പെടുത്താനാകും.
- അച്ചടിക്കാനും, സൂക്ഷിക്കാനുമുള്ള ചെലവ് ഇല്ലെന്നതാണ് RBI ഡിജിറ്റൽ കറൻസികളുടെ പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന്.
- കീറുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്യില്ലെന്നതും ഡിജിറ്റൽ കറൻസികളുടെ പ്രത്യേകതയാണ്.
അപകടരഹിതമാണോ ഇ-റുപ്പി ?
സ്വകാര്യ ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് ഡിജിറ്റൽ രൂപത്തിൽ പണം കൈമാറ്റം ചെയ്യുന്നതിന്റെ അതേ അനുഭവമാണ് ഡിജിറ്റൽ രൂപ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് ആർബിഐ അതിന്റെ കൺസെപ്റ്റ് നോട്ടിൽ വിശദീകരിക്കുന്നു. സ്വകാര്യ വെർച്വൽ കറൻസികൾ നൽകുന്നതിനേക്കാൾ ഉപഭോക്തൃ സംരക്ഷണം CBDC-കൾ ഉറപ്പു നൽകുന്നു.
എന്തുകൊണ്ട് CBDC?
- ഡിജിറ്റൽ രൂപത്തിലുള്ള കറൻസി വിനിമയത്തെ ജനകീയവൽക്കരിക്കുക
- കരീബിയൻ ദ്വീപ് പോലെ പണവിനിമയത്തിന് ഭൂമിശാസ്ത്രപരമായ തടസങ്ങളുള്ള മേഖലകളെ പിന്തുണയ്ക്കുക
- വെർച്വൽ പ്രൈവറ്റ് കറൻസികളുടെ ന്യൂനതകൾ ഒഴിവാക്കുക
CBDC രണ്ട് തരത്തിൽ
CBDC Wholesale, CBDC Retail എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഡിജിറ്റൽ കറൻസികളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്.
ആദ്യഘട്ടത്തിൽ Wholesale കറൻസികളാണ് അവതരിപ്പിച്ചത്, ഒരു മാസത്തിനകം Retail ഇടപാടുകളും ആരംഭിക്കും.
ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കായിരിക്കും Wholesale കറൻസി ഉപയോഗിക്കുക.
അതേസമയം, എല്ലാവർക്കും ഉപയോഗിക്കാനാകുന്നതാണ് സെൻട്രൽ ബാങ്കിന്റെ Retail കറൻസി.
ഇ-റുപ്പിയുടെ ഉപയോഗം
അച്ചടിക്കുന്ന പണത്തിന് സമാനമായി, ഉപയോക്താക്കൾക്ക് ബാങ്കുകളിൽ നിന്ന് ഡിജിറ്റൽ ടോക്കണുകൾ പിൻവലിക്കാൻ കഴിയും. ഈ ടോക്കണുകൾ ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കും, അവ ഓൺലൈൻ പർച്ചേയ്സുകൾക്കും, ആപ്പ് അടിസ്ഥാനമാക്കിയുള്ള കൈമാറ്റത്തിനോ ഉപയോഗിക്കാം.
ടോക്കൺ അടിസ്ഥാനമാക്കിയുള്ള സംവിധാനം:
റിസർവ് ബാങ്കുകൾ ഇഷ്യൂ ചെയ്യുന്ന ടോക്കണുകൾ കൈവശമുള്ളവർ ബാങ്ക് നോട്ടുകൾക്ക് സമാനമായ ഒരു ബെയറർ-ഇൻസ്ട്രുമെന്റ് ആയതിനാൽ അവർ ഉടമയാണെന്ന് അനുമാനിക്കപ്പെടും. ടോക്കൺ കൈവശമുള്ളയാൾക്ക് ഉടമസ്ഥാവകാശമുണ്ടെന്നർത്ഥം. ഡിജിറ്റൽ കറൻസിയുടെ ആദ്യഘട്ട Wholesale ഇടപാടിൽ State Bank Of India, Bank Of Baroda, Union Bank Of India, HDFC ബാങ്ക് തുടങ്ങി ഇന്ത്യയിലെ ഒമ്പത് ബാങ്കുകളാണ് ഭാഗമാകുന്നത്.