ജനപ്രിയ മീഡിയ പ്ലെയർ വെബ്സൈറ്റായ വിഎൽസിയുടെ (VLC) നിരോധനം കേന്ദ്ര സർക്കാർ നീക്കി. ഇതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിഎൽസി മീഡിയ പ്ലെയർ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാം. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് നിയന്ത്രണം നീക്കിയത്. VLC മീഡിയ പ്ലെയർ വെബ്‌സൈറ്റ് മുമ്പ് നിയമവിരുദ്ധമായ ഒരു സോഫ്‌റ്റ്‌വെയറിന്റെ സെർവറുമായി ബന്ധിപ്പിക്കുന്നതായി കേന്ദ്ര സർക്കാർ കണ്ടെത്തിയതാണ് നിരോധനത്തിലേക്ക് നയിച്ചത്. കൂടാതെ, ഉപയോക്തൃ വിവരങ്ങൾ ചൈനയിലേക്ക് അയയ്‌ക്കുന്നതായും കണ്ടെത്തി. ഇതിന്റെ ഫലമായി ഈ വർഷം ആദ്യമാണ് വെബ്സൈറ്റ് നിരോധിച്ചത്.

നിരോധനത്തിന്റെ നിയമവഴികൾ
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69(എ) പ്രകാരമായിരുന്നു VLC മീഡിയ പ്ലെയർ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്‌തത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാത്തതിനാൽ, 2009 ലെ ശ്രേയ സിംഗാൾ vs യൂണിയൻ ഓഫ് ഇന്ത്യ കേസിനെ ആസ്പദമാക്കിയുളള ബ്ലോക്കിം​ഗ് റൂൾസിന് വിരുദ്ധമായി ഈ നീക്കം പരിഗണിക്കപ്പെട്ടു. ഇതോടെ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഒരു വിവരാവകാശ രേഖ ഫയൽ ചെയ്യുകയും നിരോധനം നീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version