തിരുവനന്തപുരത്ത് പുതിയ ഓഫീസ് തുറന്ന് ക്ലൗഡ് ഡെന്റൽ സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പായ CareStack

തിരുവനന്തപുരത്ത് പുതിയ ഓഫീസ് തുറന്ന് ക്ലൗഡ് ഡെന്റൽ സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പായ CareStack. കിൻഫ്ര (KINFRA) ഐടി, ആനിമേഷൻ ആന്റ് ഗെയ്മിംഗ് സ്പെഷൽ എക്കണോമിക് സോണിലാണ് ഓഫീസ്. പുതിയ ഓഫീസ്, കെയർസ്റ്റാക്കിന്റെ ഭാഗമായ CareRevenue ബ്രാൻഡിന്റെ ആസ്ഥാനമായി പ്രവർത്തിക്കും. അമേരിക്കയിൽ ഐടി അധിഷ്ഠിത ഡെന്റൽ സേവനങ്ങൾ നൽകുന്ന ബ്രാൻഡാണ് CareRevenue. 300 സീറ്റിംഗ് ഫെസിലിറ്റി, ഗെയിം സോൺ, കഫെറ്റീരിയ എന്നിവയുൾക്കൊള്ളുന്നതാണ് പുതിയ ഓഫീസ്. തിരുവനന്തപുരം, ഫ്ലോറിഡ എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഡെന്റൽ സോഫ്റ്റ് വെയർ കമ്പനിയാണ് CareStack.

ഡെന്റൽ പ്രാക്ടീസുകൾക്കായി ക്ലൗഡ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ നൽകുന്ന സ്റ്റാർട്ടപ്പ്, 2015ലാണ് സ്ഥാപിതമായത്.

ബെംഗളൂരുവിലെ 50 സീറ്റുകൾക്ക് പുറമെ, തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലും കൊച്ചിയിലെ ഇൻഫോപാർക്കിലും കമ്പനിക്ക് 250 സീറ്റുകൾ വീതമുണ്ട്.

2023 അവസാനത്തോടെ, നിലവിലെ ജീവനക്കാരുടെ എണ്ണം 600 ഇരട്ടിയായി വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

CareStack opens a new office at the KINFRA IT&ITES SEZ in Thiruvananthapuram. CareStack is a Thiruvananthapuram and Florida-based cloud dental software startup. It offers services to simplify operations, enhance patient relationships and improve staff productivity. The new office is for the CareRevenue brand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version