അവസരം മുതലാക്കാൻ കൂ
ഇലോൺ മസ്ക്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ. കൂ നിലവിൽ വിപുലീകരണത്തിന്റെ പാതയിലാണ്, കൂടുതൽ ജീവനക്കാരെ ചേർക്കേണ്ടതുണ്ട്, സ്വന്തം കഴിവുകൾ വിലമതിക്കുന്നിടത്ത് പ്രവർത്തിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും കൂ കോ-ഫൗണ്ടർ Mayank Bidawatka പറഞ്ഞു.
മൈക്രോ ബ്ലോഗിംഗ് എന്നത് ജനങ്ങളുടെ ശക്തിയെ കുറിച്ചാണ്, അടിച്ചമർത്തലല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2022 നവംബർ ആദ്യം, ട്വിറ്ററിലെ 7,600 തൊഴിലാളികളിൽ പകുതിയോളം പേരെയും മസ്ക് പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ തൊഴിൽ നയങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയും ഒരു വിഭാഗം ജീവനക്കാർ ട്വിറ്റർ ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. നവംബർ മാസമാദ്യം ഏകദേശം 50 ദശലക്ഷം പേർ കൂ ആപ്പ് ഡൗൺലോഡ് ചെയ്തെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹിന്ദി, കന്നഡ, മറാത്തി, ബംഗ്ലാ, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നിവയുൾപ്പെടെ രാജ്യത്തെ 10 പ്രാദേശിക ഭാഷകളിൽ കൂ പ്ലാറ്റ്ഫോം ലഭ്യമാണ്.
കൂവിനുണ്ട് വിപുലീകരണ പദ്ധതികൾ
2020-ൽ ആരംഭിച്ച കൂ, യുഎസിലും മറ്റ് രാജ്യങ്ങളിലും സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കും ബിസിനസ്സ് വിപുലമാക്കാൻ കമ്പനി പദ്ധതിയിടുന്നു. മറ്റ് ആഗോള മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളായ Gettr, Truth Social, Mastodon, Parler, Gab എന്നിവയേക്കാൾ വിശാലമാണ് കൂ. 50 മില്യൺ ആപ്പ് ഡൗൺലോഡുകളോടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗിംഗ് സൈറ്റായി കൂ ഉയർന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Koo to hire ex-Twitter employees. Koo is an Indian microblogging platform started in 2020. Elon Musk laid off several employees following his acquisition of Twitter.