EV വാങ്ങാം ഫ്ലിപ്കാർട്ടിലൂടെ
ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ വിപുലീകരിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട്. ഒകായ (Okaya) ഇലക്ടിക് ടൂ വീലർ വിപണിയിൽ അവതരിപ്പിച്ചുകൊണ്ടാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ഇലക്ട്രിക് വാഹനങ്ങളും ഇനി ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുമെന്നർത്ഥം. രാജ്യത്തെ 245 നഗരങ്ങളിലെ 9,000 പിൻകോഡുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഓഫറുകൾ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബെംഗളൂരു, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിലെയുൾപ്പെടെയുള്ള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഫ്ലിപ്പ്കാർട്ട് നീക്കം. 2022 ജൂലൈയിലാണ് ഫ്ലിപ്പ്കാർട്ട് വാഹനങ്ങൾക്കായി പ്രത്യേക പോർട്ട് ഫോളിയോയ്ക്ക് രൂപം നൽകിയത്. ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിന്റെ ‘Bikes& Cars’ സെഗ്മെന്റിലൂടെ വാഹനങ്ങൾ തെരഞ്ഞെടുക്കാം. വാഹന പർച്ചേയ്സിനായി, ഫ്ലിപ്പ്കാർട്ട് പേയ്മെന്റ് ഓപ്ഷനുകളായ നോ കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാർഡ് ഓഫറുകൾ എന്നിവ ഉപയോഗപ്പെടുത്താനുമാകും.
15 ദിവസത്തിൽ ഡെലിവറി
ഓർഡർ നൽകിക്കഴിഞ്ഞാൽ, 15 ദിവസത്തിനുള്ളിൽ വാഹനം ഡെലിവർ ചെയ്യുമെന്ന വാഗ്ദാനമാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.
ഒക്കായയുടെ ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകളായ ഫ്രീഡം, ക്ലാസ് ഐക്യു, ഫാസ്റ്റ് എഫ് 2 ബി എന്നിവയാണ് ആദ്യം അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി എന്ന നിലയിൽ പുതിയ വിഭാഗങ്ങളെ അവതരിപ്പിക്കുന്നതിൽ കമ്പനി മുൻപന്തിയിലാണെന്നും, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പ്ലാറ്റ്ഫോമിലൂടെ വിൽപന നടത്തുന്നതിൽ സന്തോഷമുണ്ടെന്നും ഫ്ലിപ്പ്കാർട്ട് സീനിയർ ഡയറക്ടർ രാകേഷ് കൃഷ്ണ പറഞ്ഞു.
Flipkart expands its Electric Vehicle portfolio. It would sell Okaya’s range of electric vehicles. Flipkart’s customers across 245 cities will benefit from this. It includes both metros and smaller cities.