കാലാവസ്ഥാ വ്യതിയാനം ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാറ്റി മറിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ മനുഷ്യകുലത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യവുമാണ്. ബെംഗളൂരു ആസ്ഥാനമായുളള ബയോ എനർജി ടെക്നോളജി കമ്പനിയായ GPS Renewables അവതരിപ്പിക്കുന്ന ‘ARYA’ പ്ലാറ്റ്ഫോം അതുകൊണ്ടാണ് പ്രസക്തമാകുന്നത്.
സുസ്ഥിര ജൈവ ഇന്ധനങ്ങളിലും വ്യാവസായിക ഡീകാർബണൈസേഷൻ സംരംഭങ്ങളിലുമാണ് ക്ലൈമറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമായ ആര്യ, ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്യ സ്ഥാപിച്ചത്. ആര്യയിലൂടെയുളള കാലാവസ്ഥാ അനുകൂല പദ്ധതികളുടെ ഇൻകുബേഷൻ, ഡവലപ്മെന്റ്, ഓപ്പറേഷൻ എന്നിവയുടെ നിർവ്വഹണ പങ്കാളിയായി ജിപിഎസ് റിന്യൂവബിൾസ് പ്രവർത്തിക്കും.
നെറ്റ് സീറോ എന്ന ലക്ഷ്യം ഇനിയുമകലെ
പ്രതിശീർഷ പുറന്തള്ളൽ (per-capita emissions) കുറവാണെങ്കിലും, ആഗോളതലത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഉത്പാദക രാജ്യമാണ് ഇന്ത്യ. മക്കിൻസി സസ്റ്റൈയിനബിലിറ്റി റിപ്പോർട്ട് അനുസരിച്ച്, ഈ എമിഷന്റെ ഭൂരിഭാഗവും -ഏകദേശം 70%- ആറ് വ്യവസായങ്ങളാണ് സംഭാവന ചെയ്യുന്നത്, വൈദ്യുതി, സ്റ്റീൽ, ഓട്ടോമൊബൈൽ, വ്യോമയാനം, സിമന്റ്, കൃഷി. ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 50% ഊർജം ലഭ്യമാക്കുമെന്ന് COP26-ൽ ഇന്ത്യ പ്രസ്താവിച്ചിരുന്നു. 2070-ഓടെ നെറ്റ് സീറോ ആകാനുള്ള ലക്ഷ്യവും രാജ്യം മുന്നോട്ട് വയ്ക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പാരിസ്ഥിതിക പദ്ധതികൾക്ക് മുൻഗണന നൽകുകയും വേഗത്തിലാക്കുകയും വേണം.
വൈക്കോൽ കത്തിക്കൽ പരിഹാരമല്ല
കൊയ്ത്ത് കഴിഞ്ഞ കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചുളള ജൈവ ഇന്ധന പ്രോജക്റ്റുകൾക്കു GPSR ആര്യയിൽ നിന്ന് മുൻഗണന ലഭിക്കും. കുറച്ച് വർഷങ്ങളായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ അവശിഷ്ടങ്ങൾ തീയിടുന്നതാണ്. പഞ്ചാബിലും ഹരിയാനയിലും പ്രതിവർഷം 27 ദശലക്ഷം ടൺ വൈക്കോൽ ഉത്പാദിപ്പിക്കപ്പെടുന്നു. വൈക്കോലിന്റെ ഭൂരിഭാഗവും സിലിക്കയുടെ അംശമാണ് വൈക്കോൽ കത്തിക്കുന്നതിനുള്ള പ്രധാന കാരണം.
സിലിക്ക അടങ്ങിയ വൈക്കോൽ പശുക്കളുടെ തീറ്റയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ്. ബസുമതി ഇതര ഇനങ്ങളിൽ നിന്നുളള ഈ വൈക്കോൽ ജൈവ ഇന്ധനത്തിനുള്ള സ്രോതസ്സായി ഉപയോഗിച്ചാൽ പാടങ്ങളിൽ ഇവ കത്തിക്കുന്നത് കുറയും. ഊർജ്ജസ്രോതസായി ഇവ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരേസമയം മലിനീകരണം ഒഴിവാകുകയും ഇന്ധനമായി മാറുകയും ചെയ്യും.
ARYA, a climate infrastructure platform centred on sustainable biofuels and industrial decarbonization initiatives, has been introduced by GPS Renewables(GPSR), a bioenergy technology company with Bengaluru headquarters. Arya was established with the goal of assisting India in achieving its Net Zero target. GPS Renewables will serve as the execution partner for Arya’s incubation, development, and operation of climate-positive projects.