സൗരോർജ്ജ പാനലുകളിൽ പുതിയ പരീക്ഷണം വിജയം കണ്ട Saffron Sun Energy

സൗരോർജ്ജ പാനലുകളിൽ പുതിയ പരീക്ഷണം നടത്തി വിജയം കണ്ട ഒരു സംരംഭത്തെ പരിചയപ്പെടാം. പേര്- Saffron Sun Energy. എറണാകുളം ആസ്ഥാനമായി 2005ൽ സ്ഥാപിച്ച കമ്പനി, റൂഫുകളായി ഉപയോഗപ്പെടുത്താനാകുന്ന സോളാർ പാനലുകൾ നിർമ്മിക്കുകയാണ്. വീടിന്റെ റൂഫ് നിർമ്മിക്കാൻ പൂർണ്ണമായും സൗരോർജ്ജ പാനലുകളുപയോഗിക്കുന്ന ബിസിനസ്സ് മോഡലാണ് Saffron മുന്നോട്ടുവെയ്ക്കുന്നത്. തികച്ചും ലീക്ക് പ്രൂഫ് ആയതും ചോർച്ചയില്ലാത്ത വിധത്തിൽ സജ്ജീകരിക്കാനാകുന്നതുമായ സൗരോർജ്ജ പാനലുകളാണ് തങ്ങൾ നിർമ്മിക്കുന്നതെന്ന് കമ്പനി പ്രൊപ്പ്രൈറ്റർ തോംസൺ തോമസ് പറഞ്ഞു.

സാധാരണയായി റൂഫ് ഷീറ്റിന് മുകളിൽ ഒന്നരയടിയോളം ഉയരത്തിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ഏകദേശം 30 വർഷം ഈടു നിൽക്കുന്നവയാണ് ഇവ. എന്നാൽ റൂഫ് ഷീറ്റിന് മുകളിൽ പാനൽ സജ്ജീകരിക്കുമ്പോൾ, ഈ ഷീറ്റിന്റെ ചൂട് കാരണം, പാനലിന്റെ ബോക്സുകൾക്കും, കണക്ടേർസിനും കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല, ഈ രീതിയിൽ സജ്ജീകരിക്കുമ്പോൾ, വീടിന്റെ അത്രയും ഭാഗം അനാവശ്യമായി പാഴാകുകയും ചെയ്യുന്നു.

Saffron Sun Energyയുടെ ഉൽപ്പന്ന മാതൃക ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 30 മുതൽ 50 കിലോവാട്ട് വരെ സൗരോർജ്ജം ഇതുവരെയായും ഉൽപ്പാദിപ്പിച്ചിട്ടുണ്ട്,  പേറ്റന്റിന് വേണ്ടി അപേക്ഷ നൽകിയിട്ടുണ്ടെന്നും നിലവിൽ അദാനി, ലൂമിനസ് തുടങ്ങിയ കമ്പനികൾക്കുവേണ്ടിയുള്ള സൗരോർജ്ജ പാനലുകൾ നൽകുന്നുണ്ടെന്നും പ്രൊപ്പ്രൈറ്റർ തോംസൺ തോമസ് വ്യക്തമാക്കി.1 കിലോവാട്ട് സൗരോർജ്ജ പ്ലാന്റിന് ട്രെസ്സ് വർക്ക് ഉൾപ്പെടെ 75,000 രൂപയാണ് ചെലവ് വരുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version